മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ സഹകരണ വകുപ്പ് നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.
പലകാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി ഇളവുകള്‍ അനുവദിച്ച് തിരിച്ചടവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് സഹകാരി സമൂഹത്തിന്റെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വായ്പക്കാര്‍ക്ക് ആശ്വാസമേകാനാണ് മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്.
വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 50 ശതമാനം പലിശ ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കാൻ പദ്ധതി പ്രകാരം കുടിശ്ശിക വായ്പക്കാര്‍ക്ക് അവസരം ലഭിക്കും.
മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ ഇളവുകളോടെ അടച്ച് തീര്‍ക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിദരിദ്ര വിഭാഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കാൻ വ്യവസ്ഥകളുണ്ട്.
#kerala #cooperative #keralagovernment

പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ ഈ സുപ്രധാന സേവനം വിജയകരമായി നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത, പാലക്കാട് ജില്ലയിൽ പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പദ്ധതി സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ.
പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തിൽ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന രോഗികൾ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വീടുകളിൽ എത്തിക്കുകയും, തുടർ ചികിത്സ ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ താമസസ്ഥലത്തെത്തി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് ഫീസ് ഈടാക്കും. ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, സ്കാനിംഗ് സെന്ററുകൾ, ഇസിജി തുടങ്ങിയവ മുഖേന വ്യത്യസ്ത സേവനങ്ങൾ നൽകുന്നത് വഴി സഹകരണമേഖല ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
സഹകരണ മേഖലയുടെ ശക്തിയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തിക്കൊണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമേകാൻ ഈ പാലിയേറ്റീവ് കെയർ പദ്ധതിക്ക് കഴിയുന്നുണ്ട്.
----
കരുത്തോടെ കേരളം - 68
#keralagovernment #cooperative #kerala #karuthodekeralam #paliativecare #NavakeralamPuthuvazhikal