Kerala Government
474 subscribers
476 photos
198 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മന്ത്രിസഭായോഗ തീരുമാനങ്ങൾ (18/06/2025)
-----
▶️ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും

ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.

▶️ വാഹനങ്ങള്‍ വാങ്ങാൻ അനുമതി

ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.

എല്‍ ബി എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്‍കി.

▶️ പാട്ടത്തിന് നല്‍കും

തിരുവനന്തപുരം പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വ്വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കും.

▶️ ടെണ്ടർ അംഗീകരിച്ചു

കൊല്ലം ജില്ലയിലെ "Upgradation of Roads-Improvements to Ambalamkunnu- Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road)-General Civil Work പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

▶️ ഉത്തരവ് ഭേദഗതി

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11 -ൽ റീ സർവ്വെ 1 - ൽ പ്പെട്ടതും ട്രാവൻകൂർ റയോൺസിന് മുൻപ് പാട്ടത്തിന് നൽകിയിരുന്നതുമായ 30 ഏക്കർ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിൻഫ്രയ്ക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കാൻ പതിച്ചു നൽകാൻ തീരുമാനിച്ചിരുന്ന 20/03/2025-ലെ ഉത്തരവിലെ ഭൂമിവില പൊതു താൽപര്യാർത്ഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.

#cabinetdecisions #keralagovernment
This media is not supported in your browser
VIEW IN TELEGRAM
ലഹരിവിരുദ്ധ ക്യാമ്പയിൻ വിപുലമായ പരിപാടികളോടെ നടപ്പിലാക്കും.

#notodrugs #keralagovernment
വായനയിലൂടെ വളരാം, അറിവിൻ്റെ ലോകത്ത് ഉയരാം !

ഏവർക്കും വായന ദിന ആശംസകൾ!

#vayanadinam #keralagovernment
👍1
കേരളത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തിന് ഊർജ്ജം പകരാൻ സർക്കാർ വിഭാവനം ചെയ്യുന്ന സുപ്രധാന ഇടപെടലാണ് കേരള സ്പേസ് പാര്‍ക്ക്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ ചരിത്രം, കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍, ഏറ്റെടുക്കേണ്ട ഭാവിപരിപാടികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി വ്യക്തമാക്കുന്ന കേരള എയ്റോ എക്സ്പോയും ഉദ്‌ഘാടനം ചെയ്തു.

ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള ഒരുപാട് സ്ഥാപനങ്ങളുള്ള തിരുവനന്തപുരത്താണ് സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഉപകരിക്കുന്ന ഒന്നായാണ് സ്പേസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പള്ളിപ്പുറത്തെ ടെക്നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും നിലവിൽ വരുന്നത്. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പേസ് പാര്‍ക്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. ഇപ്പോള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും.

ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായി ബഹിരാകാശ ഗവേഷണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കെ-സ്പേസ് എന്ന പേരില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ മേഖലയിലും പുതുതായി കടന്നുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കാലാകാലങ്ങളായി നിലനില്‍ക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഉതകുന്ന വിധത്തിലാകും കെ-സ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനും അതുവഴി വ്യാവസായികമായ പുത്തൻ നേട്ടങ്ങളുണ്ടാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവകേരളമെന്ന ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഊർജ്ജമായി സ്പേസ് പാർക്കും കെ-സ്പേസും മാറും.

#kspace #keralagovernment
1
#Kerala is striving for self-sufficiency in #agriculture!
Adding to this, the 'Onathinu Oru Muram Pachakari' campaign has been a remarkable success each year, encouraging more people to embrace farming.

https://www.facebook.com/share/p/14zXV1dxxC/

#KeralaGovernment #SelfSufficiency #Farming
1