എസ്.എസ്.എൽ.സി പൊതുപരീക്ഷ 2024 മാർച്ച് നാല് മുതൽ 25 വരെ നടക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമായിരിക്കും പരീക്ഷ.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 27 നാണ് അവസാനിക്കുന്നത്.
#kerala #generaleducation #sslcexam

സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.
ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങും. തുടർന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നൽകും. ഈ സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം.
വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് സ്കൂൾ അധികൃതർ വെള്ളം ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
#kerala #dehydration #waterbell #generaleducation

സംസ്ഥാനത്ത് 68 പൊതു വിദ്യാലയങ്ങള്‍ക്ക് കൂടി പുതിയ കെട്ടിടങ്ങള്‍ സ്വന്തമായി. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.
വിവിധ ജില്ലകളിലായി പുതിയ 33 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടര്‍ച്ചയായി വന്ന വിദ്യാകിരണം പദ്ധതിയുടെയും ഭാഗമായി കിഫ്ബി വഴി 5 കോടി രൂപ ധനസഹായം, 3 കോടി, 2 കോടി, 1 കോടി എന്നിങ്ങനെയും പ്ലാന്‍ഫണ്ട്/നബാര്‍ഡ്/എസ്എസ്‌കെ/മറ്റ് ഫണ്ടുകള്‍ എന്നിവയും ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയത്.
#kerala #generaleducation #keralagovernment

This media is not supported in your browser
VIEW IN TELEGRAM
കുട്ടികളുടെ വ്യക്തിഗത മികവുകളും പഠനമികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ അവതരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന 'പഠനോത്സവം 2024' ന് തുടക്കമായി. അക്കാദമിക വർഷാന്ത്യത്തിൽ തുടങ്ങി അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം വരെ നീളുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങളാണ് പഠനോത്സവത്തിൻ്റെ ഭാഗമായി ഉണ്ടാകുക. സംസ്ഥാനത്തുടനീളം 11, 319 സ്കൂളുകളിൽ പഠനോത്സവം നടത്തുന്നുണ്ട്.
#kerala #padanolsavam #generaleducation
#kerala #padanolsavam #generaleducation
2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയാറായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പാഠപുസ്തകങ്ങൾ നേരത്തേ വിതരണം ചെയ്യുന്നത്.
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.
#kerala #textbooks #keralagovernment #generaleducation

2024-25 വർഷത്തെ പാഠപുസ്തക വിതരണത്തിന് തുടക്കമായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.
#kerala #textbooks #keralagovernment #generaleducation
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.
#kerala #textbooks #keralagovernment #generaleducation
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾ കൈവരിച്ച് പൊതുവിദ്യാലയങ്ങൾ. അടച്ചു പൂട്ടിയ സ്‌കൂളുകൾ അടക്കം ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചാണ് കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ പുത്തൻ ഉണർവ് നൽകിയത്. ഇക്കാലയളവിൽ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിയത് 10 ലക്ഷം കുട്ടികൾ.
2016നു ശേഷം പൊതുവിദ്യാലയങ്ങളിൽ 5,000 കോടിയോളം രൂപയുടെ നിക്ഷേപമാണുണ്ടായത്. ഇതിൽ 3,000 കോടിരൂപയോളം കിഫ്ബി വഴിയുള്ള നിക്ഷേപമാണ്. പുത്തൻ മന്ദിരങ്ങളും നവീകരിച്ച സൗകര്യങ്ങളുമായി സ്കൂളുകൾ ആകെ മാറി. പരിഷ്‌കരിച്ച സിലബസും കൃത്യമായ പാഠപുസ്തക വിതരണവും പരീക്ഷാ നടത്തിപ്പും രാജ്യത്തിന് തന്നെ മാതൃകയാണ്.
#generaleducation #keralagovernment #SabhimanamNavakeralam
2016നു ശേഷം പൊതുവിദ്യാലയങ്ങളിൽ 5,000 കോടിയോളം രൂപയുടെ നിക്ഷേപമാണുണ്ടായത്. ഇതിൽ 3,000 കോടിരൂപയോളം കിഫ്ബി വഴിയുള്ള നിക്ഷേപമാണ്. പുത്തൻ മന്ദിരങ്ങളും നവീകരിച്ച സൗകര്യങ്ങളുമായി സ്കൂളുകൾ ആകെ മാറി. പരിഷ്‌കരിച്ച സിലബസും കൃത്യമായ പാഠപുസ്തക വിതരണവും പരീക്ഷാ നടത്തിപ്പും രാജ്യത്തിന് തന്നെ മാതൃകയാണ്.
#generaleducation #keralagovernment #SabhimanamNavakeralam
This media is not supported in your browser
VIEW IN TELEGRAM
സ്കൂൾ അടയ്ക്കും മുമ്പേ അടുത്ത വർഷത്തെ പാഠപുസ്തകം റെഡി!
#keralagovernment #generaleducation #navakeralamputhuvazhikal