Kerala Government
437 subscribers
346 photos
155 videos
911 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
This media is not supported in your browser
VIEW IN TELEGRAM
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും. പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും.

#kollam75 #kollam #keralagovernment
സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
https://keralanews.gov.in/26945/CM-inaugurated-new-police-projects-.html

* വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, പോലീസ് സേവനങ്ങളെ സംബന്ധിച്ച് അഭിപ്രായം അറിയിക്കാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു
This media is not supported in your browser
VIEW IN TELEGRAM
കൊല്ലം @ 75: പ്രദര്‍ശന- വിപണനമേള മാർച്ച് 3 മുതൽ 10 വരെ ആശ്രാമം മൈതാനിയിൽ

kollam75 #keralagovernment
കൊല്ലം ജില്ലയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ കൊല്ലം @ 75 പ്രദര്‍ശന വിപണന മേള നടക്കും. തിങ്കളാഴ്ച (മാർച്ച് 3) വൈകിട്ട് അഞ്ചിന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്.

https://www.facebook.com/share/r/17gX8C4nGQ/
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി 'കേരള കെയര്‍' എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 3 ന് ഉദ്ഘാടനം ചെയ്യും

https://www.facebook.com/share/p/1A9dZ3JBfk/
അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം.




https://www.facebook.com/share/p/15CPukPSuJ/
രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി

https://keralanews.gov.in/26979/Chief-Minister-inaugurated-Kerala-PSC-Museum.html

കേരള പി.എസ്.സി മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സി ഓഫീസുകൾ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും നിർവഹിച്ചു
മന്ത്രിസഭായോഗ തീരുമാനങ്ങൾ (04/03/2025)
--------

▶️
https://www.facebook.com/share/p/15C4wrVvu4/
Media is too big
VIEW IN TELEGRAM
1,52,000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലെ 370 ൽ അധികം താത്പര്യപത്രങ്ങളിലൂടെ ലഭിച്ചത്. ഇൻവെസ്റ്റ് കേരള സംഗമത്തിലെ വിശേഷങ്ങളാണ് ഇത്തവണത്തെ നവകേരള vlog ൽ. പൂർണ എപ്പിസോഡ് കാണാൻ @ iprdkerala യൂട്യൂബ് ചാനൽ സന്ദർശിക്കുക

https://youtu.be/3mENG1h_BmI?si=DXl-s6hSVtSbBJiu


#investkerala #keralagovernment