Kerala Government
437 subscribers
347 photos
156 videos
912 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന എ.സി.(24 കി.മി) റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ റീബിൽഡ് കേരള വഴി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ച് നടത്തുന്ന പുനർനിർമ്മാണം അവസാനഘട്ടത്തിൽ.


https://www.facebook.com/share/p/15kuZkeFbp/
നവകേരള നിർമ്മാണത്തിന് ആവേശകരമായ കുതിപ്പ് നൽകുന്ന ബജറ്റ്: മുഖ്യമന്ത്രി https://keralanews.gov.in/26537/Chief-Minister-praises-kerala-budget.html
കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക - വ്യവസായ സഹകരണത്തിലൂടെ യുവതയെ തൊഴിൽസജ്ജമാക്കും : മുഖ്യമന്ത്രി https://keralanews.gov.in/26545/Kerala's-initiatives-will-make-youth-employable--says-CM.html
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ : വിദേശ തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം https://keralanews.gov.in/3505/1/Foreign-employment-loan-scheme-application-invited-.html
അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി https://keralanews.gov.in/3504/1/-Rare-Blood-Donor-Registry-launched.html
മന്ത്രിസഭായോഗ തീരുമാനങ്ങൾ (10- 02- 2025)
-----

▶️ സ്വകാര്യ സർവകലാശാല കരട് ബിൽ അംഗീകരിച്ചു

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു.

📌സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ:

1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

2. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.

3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.

4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.

5. സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ UGC, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.

6. ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.

7 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും


📌 അപേക്ഷാ നടപടിക്രമങ്ങൾ:

1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക

2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം

3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.

4. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ (Members) എന്നിവർ അംഗങ്ങളാകും.

5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം

6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിംഗ് ബോഡിയെ അറിയിക്കും

7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.

8. സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .

📌 മറ്റ് നിബന്ധനകൾ:

1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.

2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റിന്റെ ഒരു നോമിനി സ്വകാര്യ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും

4. സംസ്ഥാന ഗവൺമെൻ്റിൻ്റെ 3 നോമിനികൾ സ്വകാര്യ സർവ്വകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.

5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.

6. PF ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.


▶️ നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി


22.01.2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The University Laws (Amendment) (No.1) Bill, 2025, സർവ്വകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ, 2025 എന്നീ ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.
സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.

ഈ ആക്ട് നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.

2.01.2025 ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.

#cabinetdecisions #kerala
പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായം

* വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ സഹായം

മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി
അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിൻ്റെ തീവ്രത കണക്കിലെടുത്ത്, 06.03.2024 ന് ചേർന്ന മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. 07.03.2024-ലെ GO(Ms) നമ്പർ 4/2024/DMD പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി
ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു . പാമ്പ് കടിയേറ്റുള്ള മരണത്തിന് 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും. വന്യമൃഗ സംഘർഷത്തെ
പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ/വളപ്പിലെ മതിൽ/വേലികൾ/ഉണക്കുന്ന അറകൾ/എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്. ഡി. ആർ. എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.

വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി 72 ലക്ഷം രൂപക്കുള്ള നിർദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാൻ്റാണ്. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.
അഗ്‌നിരക്ഷാ വകുപ്പിനു കീഴിൽ സജ്ജമായ രാജ്യത്തിലെ ആദ്യത്തെ വനിത സ്‌കൂബാ ഡൈവിങ്ങ് ടീം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തു. ഗാനെറ്റ്സ് (GANNETS) എന്നാണ് ഈ ടീമിന്റെ പേര്.

https://www.facebook.com/share/p/19utyNbVkC/