Kerala Government
231 subscribers
171 photos
34 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഊർജവും സമ്പാദ്യവും ഒരുമിച്ച് സംരക്ഷിക്കാം.

ആവശ്യം കഴിഞ്ഞ ശേഷം വൈദ്യുതി ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നത് ഊർജനഷ്ടവും വൈദ്യുതി ബില്ലും കുറയ്ക്കും.

സ്റ്റാൻഡ് ബൈ മോഡിൽ പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
മഴ: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ. ജാഗ്രത തുടരുക.

#kerala #rainalert #keralarains
അനാവശ്യ വൈദ്യുതി ഉപയോഗം കുറച്ച് ഊർജം സംരക്ഷിക്കാം, വരും തലമുറയ്ക്കായി!

ഊർജസംരക്ഷണം പൗരൻ്റെ കടമ.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

റെഡ് അലർട്ട്:

* 20-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
* 21-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
* 22-05-2024: പത്തനംതിട്ട.


ഓറഞ്ച് അലർട്ട്:

* 20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 21-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ.
* 22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
* 23-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

മഞ്ഞ അലർട്ട്:

* 20-05-2024 : വയനാട്, കണ്ണൂർ, കാസറഗോഡ്.
* 21-05-2024 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
* 22-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 23-05-2024 : കോട്ടയം, ഇടുക്കി, എറണാകുളം.
* 24-05-2024 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്.

(Based on KSDMA update at 1 PM, may 20)

#kerala #keralarains #rainalert
This media is not supported in your browser
VIEW IN TELEGRAM
ഓർമ്മിക്കാം നാളേക്ക് വേണ്ടി!


അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കാം.

വൈദ്യുതി ലാഭിക്കാൻ നമുക്കും കൈകോർക്കാം.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
LED ഉപയോഗപ്പെടുത്തൂ, മാറ്റം തിരിച്ചറിയൂ!


💡എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും ഉപയോഗിക്കുന്നത് വൈദ്യുതി ബിൽ കുറയ്ക്കാൻ സഹായിക്കുന്നു.

💡സാധാരണ ബൾബുകളെ അപേക്ഷിച്ച് LED ബൾബുകൾ ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം പത്തിൽ ഒന്നായി കുറയ്ക്കാം.

💡ഗുണനിലവാരമുള്ള എൽ.ഇ.ഡി ലൈറ്റുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മെയ് 22ന് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.

22ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ് 22ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

*അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

(Based on update from KSDMA at 1 PM)

#kerala #rainalert #keralarains
കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മെയ് 22ന് വിവിധ ജില്ലകളിലെ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പരിഷ്കരിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടുണ്ട്.

22ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.

22ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ് 22ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

(Based on update from KSDMA at 6 PM)

#kerala #rainalert #keralarains
🔶 കുത്തിനിറക്കരുതേ..!!!

▶️ പുനരുപയോഗ സാധ്യതയുള്ളവ മാത്രം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

▶️ റഫ്രിജറേറ്റർ വാതിൽ ഭദ്രമായി അടഞ്ഞിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

▶️ റെഫ്രിജറേറ്റർ കൂടുതൽ സമയം തുറന്നിടുന്നത് ഒഴിവാക്കാനായി സാധനങ്ങൾ അടുക്കോടും ചിട്ടയോടും നിശ്ചിത സ്ഥാനത്ത് വെക്കുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കനത്ത മഴ കേരളത്തിൽ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ 23ന് റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 23ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.

(alert based on update from KSDMA @ 1 PM)

#keralarains #rainalert #kerala
▶️ കാറ്റിനെ നിയന്ത്രിക്കാം കൈവെള്ളയിൽ!

🔶 സ്റ്റാർ റേറ്റിംഗ് കൂടുന്നതിന് അനുസരിച്ച് ഫാനുകളുടെ ഊർജ ഉപഭോഗം കുറയുന്നു.

🔶 ഫാനിൻ്റെ സ്പീഡ് കുറച്ചാൽ വൈദ്യുതി ഉപഭോഗം കുറക്കാൻ സാധിക്കും.

🔶 BLDC ഫാനുകൾക്ക് സാധാരണ ഫാനുകൾക്ക് വേണ്ടതിൻ്റെ പകുതിയോളം വൈദ്യുതി മതിയാകും.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഇന്ധന വില ഇനി നിങ്ങളെ ബാധിക്കില്ല!

🚗 ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് കാർബൺ ബഹിർഗമനം കുറയ്ക്കുന്നു.

🛵 സർവീസ് ആവശ്യകതകൾ കുറഞ്ഞതിനാൽ പരിപാലന ചെലവ് കുറവാണ്.

🛵 മികച്ച മൈലേജ് കുറഞ്ഞ ചെലവിൽ.

▶️ സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം നമുക്ക് മുന്നേറാം !

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
💡ഇനി ഞങ്ങളും സ്മാർട്ടാകട്ടെ !

ലാമ്പ് ടൈമറുകൾ ഉപയോഗിക്കുന്നത് വീടിൻ്റെ സുരക്ഷ വർദ്ധിപ്പിക്കും.
നിങ്ങൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സമയം പോലും ടൈമർ ഉപയോഗിച്ച് നിശ്ചിത സമയത്ത് ലൈറ്റ് ഓൺ / ഓഫ് ചെയ്യാൻ സാധിക്കും.

ഇത് ഊർജനഷ്ടം ഒഴിവാക്കാൻ സഹായിക്കും.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
മഴ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് (26) കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പുലർത്തുക.

#rainalert #kerala #keralaRains
കാര്യക്ഷമതയാണ് സാറേ ഇവൻ്റെ മെയിൻ !

▶️ കൂടുതൽ ദൂരത്തേക്ക് വെള്ളം എത്തിക്കുന്നതിന് കഴിയുന്നു.
▶️ ജെറ്റ് പമ്പുകളെക്കാൾ കാര്യക്ഷമത കൂടുതലാണ്.
▶️ ഫൂട്ട് വാൽവ് പ്രത്യേക പമ്പ് ഹൗസ് എന്നിവ ആവശ്യമില്ല.
▶️ ഐ എസ് ഐ മാർക്കുള്ളതോ സ്റ്റാർ റേറ്റിംഗ് ഉള്ളതോ ആയ പമ്പുകൾ മാത്രം ഉപയോഗിക്കൂ.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
▶️ "കലങ്ങിയില്ല".....!
കാരണം നിങ്ങളുടെ മിക്സി ഓവർലോഡാണ്.

🔶ആവശ്യാസസരണം മാത്രം മിക്സിയിൽ സാധനങ്ങൾ നിറയ്ക്കുക.

🔶ഓവർലോഡ് മിക്സിയുടെ കാര്യക്ഷമതയും മോട്ടോറിൻ്റെ ആയുസ്സും കുറയ്ക്കും.

🔶ഒരു സാധാരണ കുടുംബത്തിന് 1200 മില്ലി ലിറ്റർ വരെ ജാർ വലിപ്പമുള്ള മിക്സി മതിയാവും.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ റെഡ് അലർട്ട്:

* 28-05-2024 : കോട്ടയം, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

▶️ ഓറഞ്ച് അലർട്ട്:

* 28-05-2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
* 29-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

▶️ മഞ്ഞ അലർട്ട്:

* 28-05-2024 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 29-05-2024 : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലർട്ടിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 01.00 PM, 28-05-2024)

#keralarains #kerala #rainalert
🔶 സിംപിളാണ് പവർഫുള്ളും !

▶️ മൈക്രോവേവ്‌ ഓവൻ‍ സാധാരണ ഇലക്ട്രിക്‌ സ്റ്റവിനേക്കാളും ഊർജക്ഷമമായി പ്രവർത്തിക്കുന്നു.

▶️ എല്ലാവർക്കുമുള്ള ആഹാരപദാർത്ഥങ്ങൾ ഒരേ സമയം മൈക്രോ ഓവനിൽ‍ വെച്ച്‌ ചൂടാക്കി എടുക്കുക.

▶️ വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പാചകം ചെയ്യാൻ‍ മൈക്രോവേവ്‌ ഓവൻ ഉപയോഗിക്കാതിരിക്കുക.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (29) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലർട്ടിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

( update @ 10 AM )

#kerala #keralarains #rainalert
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഇന്നത്തെ (30) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട്:
*30-05-2024: ആലപ്പുഴ, കോട്ടയം, എറണാകുളം.

▶️ മഞ്ഞ അലർട്ട്:

*30-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

*31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.


( പുറപ്പെടുവിച്ച സമയം - 01.00 PM, 30-05-2024)

#kerala #keralarains #rainalert