Kerala Government
474 subscribers
476 photos
198 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ട വികസന പ്രവർത്തനങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി.
രണ്ടും മൂന്നും ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും, ഇതോടെ കണ്ടെയ്നർ ടെര്‍മിനലിന്റെ ആകെ നീളം 2000 മീറ്റർ ആയി വർദ്ധിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും.

https://www.facebook.com/share/p/186x17nqXQ/
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

https://www.facebook.com/share/p/167CKbUgE5/

#hridyam keralagovernment #healthcare
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും നശിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് അണിനിരക്കാം.

മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666.

ലഹരി സംബന്ധമായ കുറ്റകൃത്യങ്ങൾ നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസിന്റെ 9447178000 എന്ന നമ്പരിലും അറിയിക്കാം.


#notodrugs #keralagovernment #vimukthi
👍1
ആഘോഷങ്ങൾ മാലിന്യമുക്തമാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

മാലിന്യരഹിത ഹരിത പൊങ്കാലയാകട്ടെ ഇത്തവണ.

* ഉപയോഗിച്ച് കഴിഞ്ഞ കവറുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ നിരത്തുകളിൽ ഉപേക്ഷിക്കരുത്
* പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കാം
* ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കൾ ഒഴിവാക്കാം
* തുണി സഞ്ചിയിൽ സാധനങ്ങൾ കൊണ്ട് വരാം
* അജൈവ മാലിന്യങ്ങൾ തിരികെ വീട്ടിലെത്തിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറാം
* ആഹാരം കഴിക്കാനായി സ്റ്റീൽ പ്ലേറ്റുകളും കപ്പുകളും കരുതാം

ആഘോഷങ്ങൾ ഹരിതാഭവും, മാലിന്യമുക്തവുമാകട്ടെ

#malinyamukthamnavakeralam #attukalpongala #keralagovernment
👍1
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് https://keralanews.gov.in/27154/Newstitleeng.html
⏭️ ചൂട് : പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
------

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

▶️ പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്:

· തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
· ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

▶️ ഭക്ഷണം കരുതലോടെ :

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
· പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.

----
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു. സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് 0471 2778947 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

#attukalpongala #healthcare #keralagovernment