Kerala Government
443 subscribers
370 photos
174 videos
934 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സംസ്ഥാനത്തെ 97 സർക്കാർ പള്ളിക്കൂടങ്ങൾക്ക് കൂടി പുതിയ ബഹുനില കെട്ടിടങ്ങൾ യാഥാർഥ്യമായി. 12 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും തുടക്കമാകുകയാണ്. മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്.

182 കോടി രൂപ മതിപ്പ് ചെലവ് വരുന്ന പമ്പതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്. ഭൗതിക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി നടത്തിയിട്ടുണ്ട്.

ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതും 12 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും.

ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം നാടിന് സമർപ്പിച്ചിട്ടുണ്ട്.

#kerala #vidyakiranam
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്ത് പുതിയതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും ഒക്ടോബർ അഞ്ചിന് ശനിയാഴ്ച തിരുവനന്തപുരം ശ്രീകാര്യം ജി. എച്ച്. എസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്. പ്ളാൻഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ചാണ് 10 കെട്ടിടങ്ങൾ നിർമിച്ചത്.

#kerala #vidyakiranam #keralagovernment