Kerala Government
435 subscribers
340 photos
150 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വേഗം കൂട്ടുന്ന നിരവധി പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് കുതിക്കുന്നത്.

ദീർഘദൂര സർവീസ് ലക്ഷ്യം വെച്ച് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളും, ഇ-ബസുകളും കൂടാതെ കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കി അതിലൂടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ യാത്രാ ഫ്യുവൽ പദ്ധതി, ഫിഷറീസ് വകുപ്പുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. 'സമുദ്ര' സർവ്വീസ്, പഞ്ചായത്ത് റോഡുകളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി, ഗതാഗതയോഗ്യമല്ലാത്ത ബസ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി, പണം നൽകി റീചാർജ്ജ് സാധ്യമാക്കുന്ന സ്മാർട് ട്രാവൽ കാർഡ്, റോഡ് സുരക്ഷയ്ക്ക് എഐ ക്യാമറകൾ, ഇ-മൊബിലിറ്റി പ്രോത്സാഹനത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകൾക്ക് ആദ്യ 5 വർഷം നികുതിയിളവ്, 30,000 രൂപ വീതം സബ്‌സിഡി തുടങ്ങിയ പ്രവർത്തനങ്ങൾ വകുപ്പ് നടപ്പാക്കുന്നു.

മോട്ടോർവാഹന വകുപ്പ് കൂടുതൽ സുതാര്യവും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭിക്കാൻ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് പദ്ധതി, വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന 'സുരക്ഷ' പദ്ധതി, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിക് ബട്ടൺ, ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോം, വിദ്യാഭ്യാസ സ്ഥാപന ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിന് ''വിദ്യാ വാഹൻ' തുടങ്ങി നിരവധി പദ്ധതികൾ.

വിനോദസഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഉൾനാടൻ ജല ഗതാഗതത്തെ നവീകരിച്ചു. ഡബിൾ ഡക്കർ പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടുകളുമായി സീ-കുട്ടനാട് സർവീസ്, ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ 'ആദിത്യ', വാട്ടർ ടാക്‌സി, സീ അഷ്ടമുടി എന്നിങ്ങനെ കരഗതാഗതത്തിലും ജലഗതാഗത്തിലും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുസരണമായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കി.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും പൊതു ഗതാഗത സൗകര്യങ്ങൾ ശക്തമാക്കുന്ന മികച്ച സംവിധാനങ്ങളായി വളരുകയാണ്.

പൊതുയാത്ര സംവിധാനത്തെ അടിമുടി പരിഷ്‌കരിച്ച് പുത്തൻ സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഏർപ്പെടുത്തി സർക്കാർ പൊതുഗതാഗതരംഗത്തെ വികസിത പാതയിലേക്ക് നയിക്കുകയാണ്.
---
സാഭിമാനം, നവകേരളം!

#kerala #SabhimanamNavakeralam #publictransport #keralagovernment