Kerala Government
230 subscribers
170 photos
34 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേരളം. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ യാഥാർഥ്യമായതിലൂടെ സാധ്യമാക്കുന്നത്.

കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 പേരുടെ ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.

സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതിലുണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യുന്നുണ്ട്.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഷോർട്ട് ഫിലിമുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും.

നിർമ്മാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്ററുകൾ പ്രതിസന്ധിയിലാകുന്നെന്ന ആശങ്ക ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളത്. ക്യൂറേറ്റർമാർ നിർദേശിക്കുന്ന ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരീക്ഷണ സിനിമകൾ എന്നിവ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.

#CSpace #kerala #ott #keralagovernment