Kerala Government
441 subscribers
366 photos
171 videos
930 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കാനുള്ള വിപണി ഇടപെടലിന്റെ ഭാഗമായി ഹോർട്ടി കോർപ്പിന്റെ 'പച്ചക്കറി വണ്ടികൾ'. 24 സഞ്ചരിക്കുന്ന ഹോർട്ടികോർപ്പ് സ്റ്റാളുകൾ കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
കൃഷിവകുപ്പ് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വിലയും പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള പച്ചക്കറികളും ലഭ്യമാകും.
തിരുവനന്തപുരം ജില്ലക്ക് 8 മൊബൈൽ യൂണിറ്റുകളും, 16 യൂണിറ്റുകൾ മറ്റ് ജില്ലകൾക്കുമാണ്.
പൊതുവിപണിയിൽ നിന്നും 30 ശതമാനം വരെ വിലക്കുറവിലാണ് ഹോർട്ടിക്കോർപ്പ് പച്ചക്കറികൾ വിൽക്കുന്നത്. 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും. വെണ്ട, മുളക്, പടവലം, അമര, കത്തിരി, മത്തൻ, വെള്ളരി തക്കാളി, സവാള തുടങ്ങിയ 15 ഇനം പച്ചക്കറികളാണ് കിറ്റിൽ ഉള്ളത്. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികളിലുണ്ടാകും.


#kerala #pachakkarivandi #horticorp