Kerala Government
475 subscribers
482 photos
199 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും മേയ് 9 ന് വൈകിട്ടു മൂന്നിന് പ്രഖ്യാപിക്കും.

പരീക്ഷാ ഫലങ്ങൾ വൈകിട്ടു നാലു മുതൽ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.vhse.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.

പി.ആർ.ഡി. ലൈവ് ആപ്പിന്റെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

#plustworesults #kerala #prdlive #keralagovernment
2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച (മെയ് 22) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

വെബ്സൈറ്റ്:
www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in.

മൊബൈൽ ആപ്പ്:
PRD Live, SAPHALAM 2025, iExaMS – Kerala

#keralagovernment #plustworesults