Kerala Government
481 subscribers
503 photos
210 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാസ്ഥാ വകുപ്പ് പുതുക്കിയ മഴ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. (1 pm , Dec - 2).

മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്ര മഴ സാധ്യതയാണ് ഈ മേഖലകളിലുള്ളത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പൊതുജനങ്ങൾ ജാഗ്രത തുടരുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

(Updated on 1 PM, 2.12.24)

#rainalert #keralarains #kerala
മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ കേരളം - കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾ ജാഗ്രത തുടരണം.

( updated alert @ 8 pm , 02.12 24)

#rainalert #KeralaRains