Kerala Government
475 subscribers
483 photos
200 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ആരോഗ്യമേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി സർക്കാർ മുന്നോട്ട്. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഉടച്ചുവാർത്ത സർക്കാർ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു, മരുന്ന് ക്ഷാമം ഇല്ലാതാക്കി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.

ഇതിനോടകം 688 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്.
സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

ആരോഗ്യ മേഖലയ്ക്കായി 2,800 കോടിയോളം രൂപ ബജറ്റ് വിഹിതം നീക്കി വെച്ച സർക്കാർ, നിർധനരായ രോഗികള്‍ക്ക് പ്രതിവർഷം 1600 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സൗജന്യ ചികിത്സയ്ക്ക് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്.

ആശുപത്രികളിൽ ട്രോമകെയർ നെറ്റ്‌വർക്ക് സംവിധാനം നടപ്പാക്കുകയും, സാന്ത്വന പരിചരണ മേഖലയിൽ സാന്ത്വന പരിചരണ ഗ്രിഡ് ആരംഭിച്ചു കൊണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് സർക്കാർ.

#keralagovernment #healthcare #SabhimanamNavakeralam
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾ കൈവരിച്ച് പൊതുവിദ്യാലയങ്ങൾ. അടച്ചു പൂട്ടിയ സ്‌കൂളുകൾ അടക്കം ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചാണ് കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ പുത്തൻ ഉണർവ് നൽകിയത്. ഇക്കാലയളവിൽ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിയത് 10 ലക്ഷം കുട്ടികൾ.

2016നു ശേഷം പൊതുവിദ്യാലയങ്ങളിൽ 5,000 കോടിയോളം രൂപയുടെ നിക്ഷേപമാണുണ്ടായത്. ഇതിൽ 3,000 കോടിരൂപയോളം കിഫ്ബി വഴിയുള്ള നിക്ഷേപമാണ്. പുത്തൻ മന്ദിരങ്ങളും നവീകരിച്ച സൗകര്യങ്ങളുമായി സ്കൂളുകൾ ആകെ മാറി. പരിഷ്‌കരിച്ച സിലബസും കൃത്യമായ പാഠപുസ്തക വിതരണവും പരീക്ഷാ നടത്തിപ്പും രാജ്യത്തിന് തന്നെ മാതൃകയാണ്.

#generaleducation #keralagovernment #SabhimanamNavakeralam
👍1
തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡും നാടിന് സമർപ്പിച്ചു.

താനൂർ മണ്ഡലത്തിലെ മുഹ്‌യുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ പാലം വരെയുള്ള 3.85 കിലോമീറ്റർ തീരദേശ ഹൈവേയുടെ ആദ്യ റീച്ചാണ് ഉദ്ഘാടനം ചെയ്തത്. 15.6 മീറ്റർ വീതിയുള്ള റോഡിൽ ഏഴു മീറ്റർ വീതിയിൽ കാര്യേജ് വേ, 1.5 മീറ്റർ വീതം ഇരുവശങ്ങളിൽ നടപ്പാത, 2.5 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, 1.55 മീറ്റർ വശങ്ങളിൽ വെള്ളച്ചാൽ എന്നിവയുണ്ട്.

കിഫ്‌ബി മാനദണ്ഡങ്ങൾ അനുസരിച്ച് സുരക്ഷാ റോഡ് മാർക്കിങ്ങുകൾ, സ്റ്റഡുകൾ, റിഫ്ലക്റ്റിങ് ടൈലുകൾ, ആധുനിക രീതിയിലുള്ള ബസ് ഷെൽട്ടറുകൾ, ദിശ ബോർഡുകൾ, സ്ഥലനാമ ബോർഡുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ സൈക്കിൾ ട്രാക്ക് സഹിതമുള്ള റോഡാണിത്.

21.57 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് കെ.ആര്‍.എഫ്.ബി വിഭാഗമാണ് മുഹ് യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള 3.85 കി.മീ റോഡ് നിർമിച്ചത്. 1.5 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗമാണ് 1.7 കിലോമീറ്റർ നീളത്തിലുള്ള താനൂര്‍-പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡ് പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിൻ്റെ വികസനത്തിലും നാഴികക്കല്ലാകും.

#coastalhighway #keralagovernment #roaddevelopment
👍1
ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ്; വിതുര കെ. എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു https://keralanews.gov.in/26482/Vithura-ksrtc's-various-projects-inaugurated.html
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 
👍1
സംസ്ഥാനത്ത് 117 സ്മാർട്ട് അങ്കണവാടികൾ പ്രവർത്തനസജ്ജമായി.
189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ അനുമതി നൽകിയിരുന്നു . ഇതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞു. ഇത് കൂടാതെ ഇപ്പോൾ പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. https://www.facebook.com/share/p/1FrPHggHTM/

#smartanganwadi #keralagovernment
This media is not supported in your browser
VIEW IN TELEGRAM
'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

keralagovernment
'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.
സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുക. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കാന്‍സര്‍ കേസുകള്‍ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാര്‍ബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്കായി മാറ്റിവെച്ചത്.

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഈ കാലയളവില്‍ ഉറപ്പാക്കും. ചലച്ചിത്ര താരം മഞ്ജു വാര്യരാണ് കാമ്പയിൻ്റെ ഗുഡ് വിൽ അമ്പാസഡർ.

ഈ ക്യാമ്പയിനില്‍ നമ്മള്‍ സ്വയം ഭാഗമാകണം. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും വേണം. രോഗസാധ്യത കണ്ടെത്തിയാല്‍ അവരെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടാന്‍ പ്രേരിപ്പിക്കണം. അവര്‍ ഒരിക്കലും ഒറ്റപ്പെടുന്നില്ല, സര്‍ക്കാരും പൊതുസമൂഹവും അവരോടൊപ്പം എപ്പോഴും ഉണ്ടാകും.

#arogyamanandam #cancerprevention #keralagovernment


https://www.facebook.com/share/r/14sJjd7ZwH/
ഒരു വർഷം കൊണ്ട് കാൻസർ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി https://keralanews.gov.in/26494/Cancer-detection-campaign-inaugurated-.html
മന്ത്രിസഭായോഗ തീരുമാനങ്ങൾ (05/02/2025)
------

https://www.facebook.com/share/p/18ETbeEafw/