Kerala Government
481 subscribers
504 photos
212 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നേടുന്നത് റെക്കോർഡ് വളർച്ച!

#kerala #keralagovernment #publicsector
This media is not supported in your browser
VIEW IN TELEGRAM
AAY കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകും.

ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

#onamkit #keralagovernment #supplyco
This media is not supported in your browser
VIEW IN TELEGRAM
കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ഇന്ത്യയിൽ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർ, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, വിവിധ സിനിമാ സംഘടനകൾ, തൊഴിൽ-നിയമ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.

കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിൽ സമഗ്രമായ ചർച്ചകൾ നടക്കും. ചർച്ചയിൽ ഉയർന്നുവരുന്ന ആശയങ്ങൾ ക്രോഡീകരിച്ചാവും സിനിമാ നയത്തിൽ ഉൾപ്പെടുത്തുക. ഒമ്പതു സെഷനുകളാണ് കോൺക്ലേവിൽ ഉണ്ടാവുക. ഇതിൽ 40 ഉപവിഷയങ്ങൾ ചർച്ച ചെയ്യും. 

#filmconclave #keralagovernment
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പുതിയ ഉച്ചഭക്ഷണ മെനു പ്രാബല്യത്തിൽ. പുത്തൻ മെനു വിലയിരുത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കോട്ടണ്‍ഹില്‍ ഗവ: എല്‍പിഎസിലെ ഭക്ഷ്യശാലയിലെത്തി.

എഗ്‌ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകള്‍ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകള്‍ക്ക് മുട്ട വിളമ്പുകയും ചെയ്തു.

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ആദ്യ ദിനമായ വെള്ളിയാഴ്ചയിലെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍, മല്ലിയില ചമ്മന്തി, പാല്‍, ചൊവ്വാഴ്ച ചോറ്, പൈനാപ്പിള്‍ പുളിശേരി, കൂട്ടുകറി,കോവയ്ക്കതോരന്‍, ബുധനാഴ്ച ചോറ്, സാമ്പാറ്, കടലമസാല, കാബോജ് തോരന്‍, മുട്ട, വ്യാഴാഴ്ച ചോറ്, എരിശ്ശേരി, മുതിരതോരന്‍,മല്ലിയില ചമ്മന്തി, പാല്‍ എന്നിവയാണ് പുതിക്കിയ പോഷക സമൃദ്ധമായ വിഭവങ്ങള്‍.

#keralagovernment #vsivankutty #generaleducation #ThudarunnaMunnettam