Kerala Government
435 subscribers
340 photos
150 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിന് https://keralanews.gov.in/3991/1/Kerala-best-in-tuberculosis-control-efforts.html
കേരളത്തിൽ ഏപ്രിൽ മൂന്ന് മുതൽ ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ കേരളത്തിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം.

#keralarains #WeatherAlert
അറ്റകുറ്റപ്പണി 15 മണിക്കൂർ മുൻപ് പൂർത്തിയാക്കി തിരുവനന്തപുരം നഗരത്തിൽ ജലവിതരണം പുനരാരംഭിച്ചു
https://keralanews.gov.in/27615/Water-supply-in-the-city-resumed-15-hours-ahead-of-schedule-after-repairs-were-completed.html
വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു


വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.
26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നത്‌.