Kerala Government
467 subscribers
457 photos
185 videos
1.02K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് യാഥാർഥ്യത്തിലേക്ക്. ശിലാസ്ഥാപനം മാര്‍ച്ച് 27 ന് വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. വീടുകള്‍, പൊതു സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും.

#keralagovernment #mundakkai #wayanad
This media is not supported in your browser
VIEW IN TELEGRAM
ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിന് 27 വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. ദുരിതമനുഭവിക്കേണ്ടി വന്ന എല്ലാവർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കിടപ്പാടവും ജീവനോപാധികളും നഷ്ടമായവരെ ചേർത്തുനിർത്താനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. പ്രതിസന്ധികളെ ഒരുമിച്ചു നേരിട്ട നാടാണിത്. ആ പാരമ്പര്യത്തെ ശക്തിപ്പെടുന്ന പുതിയ അധ്യായത്തിനും ടൗൺഷിപ്പിന്റെ തറക്കല്ലിടലോടെ നാന്ദി കുറിക്കുകയാണ്.
This media is not supported in your browser
VIEW IN TELEGRAM
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സജ്ജമാകുന്നത്. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 170 പേര്‍ സമ്മതപത്രം നൽകി.  കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് വീടില്‍ ഉള്‍പ്പെടുന്നത്. ടൗൺഷിപ്പിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ   നിര്‍മ്മിക്കും.


#keralagovernment #waynadrehabilitation #standwithwayanad
Media is too big
VIEW IN TELEGRAM
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സജ്ജമാകുന്നത്.


#wayanadrehabilitation #keralagovernment #standwithwayanad
Media is too big
VIEW IN TELEGRAM
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്ക് തണലൊരുങ്ങുന്നു...!

#keralagovernment #wayanadrehabilitation #mundakkai

https://www.facebook.com/share/r/1VLXCn1yxw/
മേപ്പാടിയിൽ ടൗൺഷിപ്പ് ഉയരുമ്പോൾ അനേകം പേരുടെ വീടെന്ന സ്വപ്നമാണ് വീണ്ടും തളിർക്കുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സജ്ജമാകാൻ പോകുന്നത്. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 170 പേര്‍ സമ്മതപത്രം നൽകി. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക.

#keralagovernment #wayanadrehabilitation
Media is too big
VIEW IN TELEGRAM
ഉറപ്പാണ്‌ കരുതൽ, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ ചേർത്തുപിടിച്ച് സര്‍ക്കാർ!

#keralagovernment #wayanadrehabilitation
ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉപയോഗിക്കാനാകണം: മുഖ്യമന്ത്രി https://keralanews.gov.in/27522/Student-police-cadets-should-be-used-for-anti-drug-campaign:-Chief-Minister.html
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി https://keralanews.gov.in/27553/Robotic-pediatric-surgery-for-cancer-in-RCC.html
Media is too big
VIEW IN TELEGRAM
മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം! വീടും നാടും വൃത്തിയുള്ളതാകട്ടെ |


#MalinyamukthamNavakeralam #keralagovernment #kerala