സഞ്ചാരം
73 subscribers
2 photos
1 video
1 file
61 links
www.sanjaram.com is a social travel platform to share and discover travel experiences, stories, hotel reviews, tourism guides, getaways, attractions, maps, Photography and so much more!
Download Telegram
Channel created
Channel photo updated
Sanjaram.Com is a social travel platform to share and discover travel experiences, stories, hotel reviews, tourism guides, getaways, attractions, maps, Photography and so much more!
The green planet Dubai

അംബരചുംബികളായ കെട്ടിടങ്ങളുടെ കാടാണ് ദുബായ് നഗരം. ഈ കോണ്‍ക്രീറ്റ് കാടിലെ ഒരു കെട്ടിടത്തിനുള്ളില്‍ 'ഗ്രീന്‍ പ്ലാനറ്റ്'
എന്ന പേരില്‍ മഴക്കാടുണ്ടാക്കിയിരിക്കുകയാണ് ദുബായിലെ സിറ്റി വാക്ക് ഷോപ്പിങ് മാള്‍. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങളെയും
ജന്തുക്കളെയും പരിചയപ്പെടാനായി അത്ഭുത കോണ്‍ക്രീറ്റ് കൂടാരത്തിനുള്ളില്‍ അവസരമുണ്ട്.കുറഞ്ഞുകൊണ്ടിരിക്കുന്ന മഴക്കാടുകളുടെയും
അവയില്‍ വളരുന്ന ജന്തു സസ്യജാലങ്ങളുടെയും പ്രസക്തിയെക്കുറിച്ചാണ് ഗ്രീന്‍ പ്ലാനറ്റ് സന്ദര്‍ശകരെ ഓര്‍മപ്പെടുത്തുന്നത്.
മഴക്കാടുകളില്‍ കണ്ടുവരുന്ന കൂറ്റന്‍ മരമാണ് ഗ്രീന്‍ പ്ലാനറ്റിന്റെ കേന്ദ്ര ബിന്ദു. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കോണ്‍ക്രീറ്റിലാണ്
മധ്യഅമേരിക്കയില്‍ കണ്ടുവരാറുള്ള പഞ്ഞിമരമെന്ന പേരില്‍ നമുക്ക് പരിചിതമായ കപോക് മരം തീര്‍ത്തിരിക്കുന്നത്.താഴത്തെ നിലയില്‍
ജലജീവികളുടെ ആവാസവ്യവസ്ഥയാണ് പരിചയപ്പെടുത്തുന്നത്.ചില്ലുപെട്ടിക്കുള്ളില്‍ നൂറ് കണക്കിന് ജലജീവികള്‍.
നാലാം നിലയില്‍ ആകാശത്ത് പാറി പറന്ന് വളരുന്ന പക്ഷികളുടെ കാഴ്ചകള്‍ കാണാം. ഓരോ നിലകളിലെയും കാഴ്ചകള്‍ ചുറ്റിക്കാണാവുന്ന തരത്തിലാണ് നടപ്പാതകളുടെ നിര്‍മാണം.
മരത്തിനടിയിലൂടെയും ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന കയറുപാലത്തിലൂടെയും മഴക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാം. കുട്ടികള്‍ക്ക് കാടുകളെക്കുറിച്ചും അതിലെ
ജീവജാലങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ഗൈഡഡ് ടൂറുകളുമുണ്ട്.
ദുബായിലെ പ്രശസ്ത ഡെവലപ്പറായ Meraas ജുമൈറയിലൊരുക്കിയ സിറ്റി വാക്ക് ഷോപ്പിങ് കേന്ദ്രത്തിലാണ് കൂറ്റന്‍ കോണ്‍ക്രീറ്റ്
കെട്ടിടത്തില്‍ മഴക്കാടൊരുങ്ങിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 110 ദിര്‍ഹവും കുട്ടികള്‍ക്ക് 89 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.
രാവിലെ പത്ത് മുതല്‍ രാത്രി 6 വരെയാണ് പ്രവേശനം
നിങ്ങളുടെ യാത്ര വിവരണങ്ങൾ www.sanjaram.com വെബ്സൈറ്റിൽ വളരെ എളുപ്പത്തിൽ പ്രസിദ്ധീകരിക്കാനാകും.
അതിനായി വെബ്സൈറ്റ് തുറന്നു പ്രൊഫൈൽ നിർമിച്ചാൽ മാത്രം മതിയാകും. തുടർന്ന് നിങ്ങളുടെ യാത്ര വിവരണങ്ങൾ, യൂട്യൂബ് വിഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാം.