സഞ്ചാരം
73 subscribers
2 photos
1 video
1 file
61 links
www.sanjaram.com is a social travel platform to share and discover travel experiences, stories, hotel reviews, tourism guides, getaways, attractions, maps, Photography and so much more!
Download Telegram
Sanjaram travel stories Congo | സഞ്ചാര കഥകൾ കോംഗോ ഒന്നര കോടിയോളം മനുഷ്യരെ കൊന്നൊടുക്കിയ ലിയോപോൾഡിന്റെ ക്രൂരതകളുടെ കഥയാണ് സഞ്ചാരത്തിന് പറയാനുള്ളത്.ആഫ്രിക്കൻ രാജ്യം ആയതുകൊണ്ട് മാത്രം വാർത്തകളിലും ചരിത്ര പുസ്തകങ്ങളിലും ഇടം പിടിക്കാതെപോയ കോങ്കോയുടെ ചരിത്രം. https://sanjaram.com/2022/audio-stories/sanjaram-travel-stories-congo/
Sanjaram travel stories Madagascar | സഞ്ചാര കഥകൾ മഡഗാസ്കർ
മഡഗാസ്കറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഇഹൊരൊംബെ മേഖലയിലെ ഒരു ചെറുപട്ടണമാണ് ഇലകക. കോടാനുകോടി വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നും വേർപെട്ട് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ മഡഗാസ്കർ ദ്വീപ് ജൈവവൈവിധ്യത്തിന്റെ കലവറയാണ്. 1990-കളിൽ വെറും 40 ആളുകൾ മാത്രമായിരുന്നു ഈ ഗ്രാമത്തിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിഞ്ഞവരായിരുന്നു ഇവിടുത്തെ ഗ്രാമവാസികൾ. എന്നാൽ 1998-ൽ ഇവിടുത്തെ നദീതീരങ്ങളിൽ വൻതോതിൽ ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തിയതോടെ ഗ്രാമത്തിന്റെ അവസ്ഥ മാറി മറിഞ്ഞു. ഇതോടെ ആരും അറിയപ്പെടാതെകിടന്ന ഈ ഗ്രാമത്തിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടങ്ങി. ഇന്ദ്രനീലക്കല്ലുകളായിരുന്നു എല്ലാവരുടേയും ലക്ഷ്യം. 2005 ആയപ്പോഴേക്കും ഇലകാകയിലെ ജനസംഖ്യ 60,000 കവിഞ്ഞു കഴിഞ്ഞിരുന്നു.
https://sanjaram.com/2022/audio-stories/sanjaram-travel-stories-madagascar-ilakaka/
Sanjaram travel stories Badjao Tribes | സഞ്ചാര കഥകൾ കടലിലെ നാടോടികൾ ബജാവു
ബജാവു – Badjao നൂറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യയുടെ തീരത്ത് ഒഴുകിനടക്കുന്ന “കടൽ നാടോടികൾ” എന്നറിയപ്പെടുന്ന കടലിൽ വസിക്കുന്ന ഒരു ഗോത്രമാണ്. ഒരു നാടോടി ഗോത്രം ആഴം കുറഞ്ഞ വെള്ളത്തിലുള്ള കുടിലുകളിലോ ബോട്ട് ഹൗസുകളിലോ താമസിക്കുന്നതിനാൽ, മത്സ്യത്തിനും മുത്തുകൾക്കുമായി പരമ്പരാഗത സ്വതന്ത്ര ഡൈവിംഗ് വഴിയാണ് അവർ ഉപജീവനം നടത്തുന്നത്.
https://sanjaram.com/2022/audio-stories/sanjaram-travel-stories-badjao-tribes/
Audio Stories
Sanjaram travel stories pink lake | സഞ്ചാര കഥകൾ പിങ്ക് തടാകം

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. പലതും മനുഷ്യന്റെ വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതം. പ്രപഞ്ചത്തിലെ പല വിസ്മയങ്ങളും പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് പിങ്ക് നിറത്തിലുള്ള തടാകവും. ഭൂമിയിലെ പലയിടങ്ങളില്‍ പിങ്ക് തടാകങ്ങളുണ്ടെങ്കിലും നാം ഇന്ന് പരിചയപ്പെടുന്നത് ആസ്‌ട്രേലിയയിലെ പിങ്ക് തടാകം ആണ്. തടാകം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ തടകാം.
സഞ്ചാരം pinned «https://m.youtube.com/watch?v=sKtWBtO9v9Y»
ജൂതന്മാരുടെ റെഡ് വില്ലേജ്.

ഇസ്രയേലിനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും പുറത്തുള്ള ഏക യഹൂദ സെറ്റ്‌ലേമെൻറ്, അസിർബൈജാനിൽ ഉള്ള റെഡ് വില്ലജ് ആണ്. മേല്കൂരകളും ചുവരുകളും ചുവന്ന ചായം പൂശിയിട്ടുള്ള ഒരു ചുവപ്പൻ ഗ്രാമം.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ കോക്കസസ് പർവത മേഖലയിൽ സ്ഥിരതാമസമാക്കിയവർ ആണ് പർവത യഹൂദർ-mountain Jews. പർവത യഹൂദർക്ക് പഴയ നിയമവും പരമ്പരാഗത ആചാരങ്ങളും മിസ്റ്റിസിസം എല്ലാം ചേർത്ത്കൊണ്ടുള്ള യഹൂദ മതത്തിന്റെ ഒരു സ്വന്തം പതിപ്പുണ്ട്.

പേർഷ്യയിൽ വളരെക്കാലമായി ജൂത സമൂഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ 18-ആം നൂറ്റാണ്ടിൽ നാദിർ ഷാ അവരുടെ വാസസ്ഥലങ്ങൾ നശിപ്പിച്ചതിനുശേഷം, കൂടുതൽ ജൂതന്മാർ താമസിക്കാൻ പുതിയ സ്ഥലങ്ങൾ തേടാൻ തുടങ്ങി. അക്കാലത്ത്, ഹുസൈൻ അലി അഖാൻ ജൂതന്മാരുടെ സമൂഹത്തിനു ഖുബാ നഗരത്തിൽ ആശ്രയം നൽകി. 1731 മുതൽ, അസർബൈജാൻ ചുറ്റുമുള്ള ജൂതന്മാർ ഈ പുതിയ നഗരത്തിലേക്ക് മാറാൻ തുടങ്ങി. ക്രാസ്നയ സ്ലോബോഡ അല്ലെങ്കിൽ റെഡ് വില്ലേജ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.നൂറ്റാണ്ടുകളായി സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളും ഭാഷകളും നിലനിർത്താൻ കഴിയുന്ന മൗണ്ടൻ ജൂതന്മാരുടെ വൈവിധ്യമാർന്നതും അടഞ്ഞതുമായ ഒരു സമൂഹമായി റെഡ് വില്ലേജ് വളർന്നു.

https://youtu.be/8lHKeBv8prA
**1888 August 5
ജർമനിയിലെ നാട്ടുരാജ്യമായ ബഡാനിലെ ഒരു ചെറിയ ഗ്രാമമായ വീസ്‌ലോക്ക്.
നേരം ഉച്ചയോടടുക്കുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പു പാടത്തു ഒരു സംഘം സ്ത്രീകൾ ജോലിചെയ്യുന്നു. അടുത്തായി അവരുടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് അവർ ഒരു കാഴ്ച്ച കണ്ടത്. അടുത്തവഴിയിലൂടെ കറുത്ത ഗൗൺ ധരിച്ച ഒരു സ്ത്രീ രണ്ടു കുട്ടികളോടൊപ്പം ഒരു കുതിര വണ്ടിയിൽ പോകുന്നു. പക്ഷെ അവരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു. കുതിരകളില്ലാതെ ഓടുന്ന കുതിരവണ്ടിയോ? അക്കാലത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ദുര്മന്ത്രവാദികളെ പറ്റി അവർ കേട്ടിട്ടുണടായിരുന്നുപെട്ടെന്ന് ഒരു സ്ത്രീ തന്റെ കുട്ടിയെ അടുത്ത പുരോഹിതന്റെ അടുത്തേക്ക് അയച്ചു. പള്ളിമണി മുഴക്കി പുരോഹിതൻ ആളെ കൂട്ടി. മന്ത്രവാദിനിയെ നേരിടാൻ അവർ ഒരുങ്ങി നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ വണ്ടിയെത്തി. എന്നാൽ പെട്ടെന്ന് വണ്ടി നിന്നു. വണ്ടിയിൽ നിന്നും ആ സ്ത്രീ ഇറങ്ങി. അവർ വണ്ടി പരിശോധിച്ചു.
എന്നിട്ട് അവർ അടുത്തുകണ്ട വൈദ്യശാലക്കു നേരെ നടന്നു. അവിടെ ആരെയും കാണാഞ്ഞു അടുത്ത മദ്യശാലയിലേക്കു അവർ ചെന്നു. അവർ 10 ലിറ്റർ ലെഗ്രെയിൻ ചോദിച്ചു. ലൈഗ്രെയിൻ ഒരു പെട്രോളിയം ഉല്പന്നമായിരുന്നു. തുണികളിലെ കറ കളയാനാണ് ഇത് ഉപയോഗിച്ചിരുന്നത്.
അവർ ലെഗ്രെയിൻ വണ്ടിയിലൊഴിച്ചു. യാത്ര തുടങ്ങി.
ഇത് ചരിത്രത്തിലെ ആദ്യത്തെ Road trip ആയിരുന്നു. മോട്ടോർ വാഹനങ്ങളുടെ ഉപാസകനായിരുന്ന ബെൻസിന്റെ പത്‌നി
ബെർത ബെൻസും മക്കളായ റിച്ചാർഡും ഓയിനും ആയിരുന്നു അവർ.
1888 ഇലെ ഈ സംഭവത്തെ ഓർമപ്പെടുത്തി MERCEDES- BENZ കമ്പനി പുറത്തിറക്കിയ വീഡിയോ കാണാം.
*സഞ്ചാരം*
ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട് ഉണ്ടായിരുന്നു ലണ്ടൻ-കൽക്കട്ട ബസ്

ലണ്ടൻ-കൽക്കട്ട ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു. ഡബിൾ ഡെക്കർ ബസ് ആയിരുന്ന ഇതിനെ വിളിച്ചിരുന്നത് ആൽബെർട്ട് എന്നായിരുന്നു. പതിനൊന്നു രാജ്യങ്ങളിൽക്കൂടി ആയിരുന്നു ഇതിന്റെ യാത്ര.

ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. അതൊരു ഒന്നൊന്നൊന്നര യാത്രയായിരുന്നില്ലേ?

The World's Longest Bus Ride Once Operated Between Kolkata and ...
ലണ്ടൻ-കൽക്കത്ത-ലണ്ടൻ ബസ് സർവീസ്

ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 51 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഈ സമയത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ ഏതൊക്കെ എന്നല്ലേ? ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.

വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.

വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയിൽ സമയമുണ്ടായിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്‌, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു.

ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്ക് എത്രയാണ് ചിലവെന്നോ? ആദ്യ യാത്രക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്ജ് , ഇപ്പോഴത്തെ ഏകദേശം 8,000രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക.
ഷെങ്കൻ വിസ schengen visa

https://sanjaram.com/2022/travel-tips/schengen-visa/