Project Kerala
69 subscribers
1 photo
13 videos
1 file
52 links
To discuss about 'Responsible Development ' for Kerala
Download Telegram
​​സംസ്ഥാനത്ത് ടൂറിസം മേഖലയിലെ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. ആഭ്യന്തരവിദേശ ടൂറിസ്‌റ്റുകളുടെ എണ്ണത്തിലും വളര്‍ച്ചാ നിരക്കിലും വരുമാനത്തിലും 2017ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര ടൂറിസ്‌റ്റുകളുടെ വരവ് 11.39% വര്‍ധിച്ചു. 33,383.68 കോടി രൂപ കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്നും സംസ്ഥാനം പ്രത്യക്ഷമായി നേടി.

2016നെ അപേക്ഷിച്ച് പതിനഞ്ച് ലക്ഷം ആഭ്യന്തര ടൂറിസ്‌റ്റുകള്‍ കൂടുതലായി സംസ്ഥാനത്തെത്തി. വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണത്തില്‍ 5.15% വളര്‍ച്ചയും കേരളം നേടി. ആഭ്യന്തരവിദേശ ടൂറിസ്‌റ്റുകളുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.93%ന്റെ വര്‍ദ്ധനവുണ്ട്.

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, ശക്തമായ മാര്‍ക്കെറ്റിംഗും മാത്രമല്ല ഇതിനൊക്കെ കാരണം. ക്രമസമാധനവും ശുചിത്വപാലനത്തിലും നാം കൈവരിച്ച നേട്ടങ്ങളും കേരളത്തിലോട്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു സഹയിച്ചിട്ടുണ്ട്. പുതിയ ടൂറിസം സങ്കേതങ്ങള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
​​രാജ്യത്തെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പിലിക്കോടിനെ പ്രഖ്യാപിച്ചു. ഊര്‍ജ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായാണ് പ‍ഞ്ചായത്തില്‍ നിന്ന് ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായും നീക്കം ചെയ്തത്. സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയുള്ള ജനകീയ കൂട്ടായ്മ നടപ്പാക്കിയ ഊര്‍ജയാനം പദ്ധതിയാണ് പിലിക്കോടിനെ രാജ്യത്തെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത് എന്ന ഖ്യാതിയിലേയ്ക്ക് എത്തിച്ചത്.

പദ്ധതി നടപ്പിലായതോടെ കഴിഞ്ഞ വര്‍ഷം ഒരുലക്ഷത്തി ഇരുപതിനായിരം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. ഇതോടെ സംസ്ഥാന തലത്തില്‍ മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരവും പിലിക്കോടിനെ തേടിയെത്തി. പൈലറ്റ് അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലേയും ഒരു പഞ്ചായത്തിനെ ആദ്യ ഘട്ടത്തില്‍ ഫിലമെന്റ് മുക്തമാക്കാനും, അതു വിജയിക്കുന്ന മുറക്ക് പദ്ധതി വ്യാപിപിച്ചു പടിപടിയായി സംസ്ഥാനത്തെ തന്നെ ഫിലമെന്റ് ബള്‍ബ് മുക്തമാക്കാനും വൈദ്യുതിവകുപ്പ് പദ്ധതി തയ്യാറാക്കി വരുന്നു.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകള്‍,കച്ചവടകേന്ദ്രങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 40,000 ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി. പകരം എല്‍.ഇ.ഡി ബള്‍ബുകളാണ് ഇപ്പോള്‍ പ്രകാശം പരത്തുന്നത്. കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പിലിക്കോടിന്റെ നേട്ടം പ്രഖ്യാപിച്ചത്.
​​മലപ്പുറം ജില്ലയിലെ ദേശീയപാതാവികസനത്തിന്റെ സർവ്വേ പൂർത്തിയാക്കി.

2013 ൽ വലിയ പ്രതിഷേധങ്ങൾ കൊണ്ട്‌ നിർത്തി വെച്ച സർവ്വേ നടപടികളാണു ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും ഇച്ഛാശക്തിയാൽ പൂർത്തീകരിച്ചത്‌. കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെയുള്ള 54 കിലോമീറ്ററിലെയും കുറ്റിപ്പുറം മുതൽ കാപ്പിരിക്കാട്‌ വരെയുള്ള 24 കിലോമീറ്ററിലെയും സർവ്വേ നടപടിയാണു ഒരു മാസം കൊണ്ട്‌ പൂർത്തീകരിച്ചത്‌. 2013 ൽ പുറത്തിറക്കിയ 3 എ വിജ്ഞാപനം റദ്ദായത്‌ ഈ റീച്ചിലെ സർവ്വേ നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ചതിനാലായിരുന്നു എന്ന് മനസിലാക്കിയാലെ ഈ നേട്ടത്തിന്റെ പ്രാധാന്യം മനസിലാകൂ...

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാക്കുന്നതിൽ സമാനതകളില്ലാത്ത നേതൃത്വം വഹിച്ച ജില്ലാ ഭരണകൂടം ഈ കാര്യത്തിലും മികച്ച നേതൃത്വം നൽകി. ആരെതിർത്താലും നാടിനാവശ്യമായ വികസനപ്രവർത്തനങ്ങളിൽ തരിമ്പും പിന്നോട്ടില്ല എന്നതാണ് പിണറായി വിജയൻ സർക്കാറിന്റെ നയം.
റവന്യൂ ഉദ്യോഗസ്ഥർക്ക്‌ സുരക്ഷ ഒരുക്കി സർവ്വേ നടപടി മുന്നോട്ട്‌ കൊണ്ടു പോകാൻ സഹായിച്ച പൊലീസ്‌ പടയ്ക്കും ഈ നേട്ടത്തിൽ വലിയ പങ്കുണ്ട്‌.
ഏത്‌ രീതിയിലും പ്രകോപനം സൃഷ്ടിച്ച്‌ വികസനപദ്ധതികൾ മുടക്കാൻ തയ്യാറായി നിൽക്കുന്ന ഫ്രിഞ്ച്‌ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രങ്ങളിലാണു ദേശീയപാത സർവ്വേയും ഗെയിൽ പദ്ധതിയുമൊക്കെ പൂർത്തിയാക്കാൻ ഇവർ കാവൽ നിന്നത്‌. സംഘർഷമേഖലകളിൽ ഇവർ സമ്മർദ്ദങ്ങളെ അതിജീവിച്ച്‌ പോലിസ് നൽകിയ സേവനങ്ങളും ശ്ലാഖനീയം.

സർവ്വേ നടക്കുന്ന ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഭൂവുടമകളുടെ യോഗം വിളിച്ച്‌ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും സര്‍ക്കാരിനു സാധിച്ചു. സംഘർഷപ്രദേശങ്ങളിൽ സർക്കാർ നയം സമരക്കാരെ ധരിപ്പിച്ച്‌ ഫീൽഡിലിറങ്ങിയുള്ള സമാനതകളില്ലാത്ത ഇടപെടലുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞു. പത്രമാധ്യമങ്ങൾ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നിരന്തരം പ്രചരിപ്പിച്ചിരുന്ന ഒരു സാഹചര്യത്തിൽ ഈ പ്രവർത്തനത്തിലെ റിസ്കും അധ്വാനവും ചിന്തിക്കാവുന്നതിലുമപ്പുറമാണു.
​​നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി വന്‍ ലാഭത്തിലേക്ക്. പൊതുമേഖലാ വ്യവസായരംഗത്ത് എല്ലാം ശരിയാവുന്നു.

സംസ്ഥാന പൊതുമേഖലാ വ്യവസായശാലയായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് 2017-18-ല്‍ പ്രതീക്ഷിച്ചതിലും മികച്ച ലാഭത്തിലേക്ക്.
25 കോടിയാണ് ലാഭം പ്രതീക്ഷിച്ചതെങ്കിലും ഇത് കവിയും. 2015-16 വരെ തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയ വർഷങ്ങൾക്കുശേഷം ശക്തമായ മാനേജ്മെന്റ് ഇടപെടലുകളിലൂടെ 2016-17 സാമ്പത്തികവർഷംമുതൽ ലാഭത്തിലേക്കു തിരിച്ചുകയറുകയായിരുന്നു. 2016 മേയിൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ ഈ സ്ഥാപനം നിലനിൽക്കുക പോലുമില്ലായിരുന്നു. 2016 -17 ലെ മാത്രം നഷ്ടം 7.37 കോടിയായിരുന്നു. ആ വർഷം ആർജിതനഷ്ടം 25.36 കോടിയിലെത്തി. രണ്ടു കൊല്ലം മുമ്പ് ഏഴര കോടിയുടെ അടുത്ത് നഷ്ടമുണ്ടായിരുന്നിടത്താണ് ഇത്.
കഴിഞ്ഞ കൊല്ലം ആറു കോടിക്ക് മേലായിരുന്ന് ലാഭം.

തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും കുറയ്ക്കാതെ കമ്പനിയുടെ ഉൽപ്പാദനശേഷി പരമാവധി ഉപയോഗിക്കുക എന്നതാണ് കമ്പനിയെ നേട്ടത്തിലെത്തിക്കാൻ സ്വീകരിച്ച സമീപനം. പൊതുമേഖലാ വ്യവസായങ്ങളെ ശക്തിപെടുത്തി നഷ്ടത്തില്‍ നിന്നും കരകയറ്റുക എന്നത് ഇപ്പോഴത്തെ സംസ്ഥനസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയമാണ്. കെഎസ്ഇബി, കെഎഫ്സി എന്നിവയ്ക്കുണ്ടായിരുന്ന ഭീമമായ കുടിശ്ശികയും തൊഴിലാളികൾക്കു കൊടുക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശികയുമൊക്കെ തീർത്താണ് കമ്പനി മികച്ച ലാഭത്തിൽ തുടരുന്നത്. സംതൃപ്തരായ തൊഴിലാളികളും താങ്ങായിനിൽക്കുന്ന സംസ്ഥാന സർക്കാരും ദുരക്കാഴ്ചയോടെ പ്രവർത്തിക്കുന്ന മാനേജ്മെന്റുമാണ് ഇന്ന് ടിസിസിയുടെ യഥാർഥ ശക്തി.

വികസന വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ പ്രൊജക്ട് കേരളാ പേജ് ലൈക്ക് ചെയുക. ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.
​​ആശുപത്രി ജീവനക്കാരുടെ ശമ്പളം നീതിയുക്തമായി കൊടുക്കുന്ന കാര്യത്തില്‍ മാതൃകാ പരമായ ഇടപെടലാണ് കേരളാ സര്‍ക്കാര്‍ നടത്തിയത്. ബന്ധപെട്ടവരെയെല്ലാം കണ്ട് വിശദമായി തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നേഴ്സുമാരുള്‍പ്പടെയുള്ളവരുടെ ശമ്പളക്കാര്യത്തില്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ജീവനക്കാരെ മൂന്നായി തരം തിരിച്ചും, ആശുപത്രികളെ കിടക്കകളുടെ എണ്ണം വെച്ച് ആറായി തരം തിരിച്ചുമാണ് വേതന വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. 40ശതമാനം മുതല്‍ 102 ശതമനം വരെ വര്‍ദ്ധനവ് ഇതുവഴി ജീവനക്കര്‍ക്ക് ലഭിക്കും. ഈ കാര്യത്തിലെ ബഹു. സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. കേരളത്തില്‍ നടപ്പാക്കിയ ഈ മാതൃക അടുത്തതായി ഏതു സംസ്ഥാനത്തു നടപ്പാവുമെന്ന് കാത്തിരുന്നു കാണാം.
​​കേരളം കണ്ടതില്‍ വെച്ചേറ്റവും വികസനോന്‍മുഖമയാ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനത്തിനു പണം ഒരു പ്രശ്നമാവാതിരിക്കാന്‍ നൂതന മാര്‍ഗങ്ങളിലൂടെ സാമ്പത്തികം കണ്ടെത്തി ചിലവഴിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ മുമ്പ് ആരംഭിച്ച കിഫ്ബിയെ കാര്യക്ഷമമായി ഉപയോഗിക്കുക എന്ന പോം വഴിയാണ് സര്‍ക്കര്‍ മുന്നോട്ട് വെച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാക്കുമെന്ന് ബഹുമാനപ്പെട്ട ധനകാര്യമന്ത്രി തോമസ് ഐസക്ക് ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പൊള്‍ പറഞ്ഞത്. അന്നു അതു വിശ്വസിക്കത്തവര്‍ക്കൊക്കെ ഇന്നു വിശ്വസിക്കാതെ തരമില്ലാതായിരിക്കുന്നു. ജനുവരി വരെ മാത്രം 20000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വിശദമായ പരിശോധന നടത്തി ധനവിനയോഗത്തിനായി അംഗീകരിച്ചു പാസ്സാക്കിയിരിക്കുന്നത്. സർവ മേഖലയിലും കേരളത്തിനു യോജിച്ച സുസ്ഥിര വികസനം കൊണ്ടുവരണമെന്ന ഇച്ഛാശക്തിയുടെ തെളിവായി മാറുകയാണ് ഈ പദ്ധതികള്‍.
​​ഇന്ധന വില വര്‍ദ്ധന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ മാത്രം കാണാവുന്ന ഒരു അത്ഭുതമുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന ഒന്ന്. സാധനങ്ങളുടെ വിലക്കയറ്റം താരതമ്യേനെ ഇവിടെ കുറവാണ് എന്നാതാണത്. അഞ്ചു വര്‍ഷത്തേക്ക് വില കൂടില്ല എന്നു പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന 13 അവശ്യ സാധനങ്ങള്‍ക്കു പുറമെ പല സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ കേരളാ സര്‍ക്കാരിനു കഴിഞ്ഞു. കണ്സ്യൂമര്‍ഫെഡും സപ്ലൈക്കൊയും ഉത്സവകാല ചന്തകള്‍ വഴിയും പൊതുവിപണിയിലേ സമര്‍ത്ഥമായ ഇടപെടലുകള്‍ക്കൊപ്പം സുതാര്യമായ അഴിമതി രഹിത ഭരണവും ഇതിനു കാരണമാണ്. കൃഷിക്കു ലഭിക്കുന്ന പ്രോത്സാഹനവും വിഷമില്ലത്ത പച്ചകറികളും മറ്റും ഉല്‍പാദിപ്പിക്കാന്‍ മലയാളികള്‍ ആകെ മുന്നോട്ടു വരുന്നതും ഇതിനു സഹായിച്ചിട്ടുണ്ട് എന്നും കരുതാം. ഭീമമായ ഇന്ധന വിലവര്‍ദ്ധനവിന്റെ നടുവിലും ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാര്‍ എല്ലാക്കാലത്തേക്കും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ടാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത് എന്നതും ശ്രദ്ധേയം.
​​എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ വലിയ ഉണര്‍വാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്നത്. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ജനം സ്വികരിച്ചു. മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങളെ മാറ്റുമെന്ന സര്‍ക്കാരിന്റെ വാക്കിന്‍മേലുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു കഴിഞ്ഞ വര്‍ഷം മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വിട്ടു പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം. ഈ വര്‍ഷത്തെ മികച്ച പത്താം ക്ലാസ് ഫലം സൂചിപ്പിക്കുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നാണ്. വികസനകാര്യങ്ങളും സാമൂഹ്യക്ഷേമപരമായ കാരങ്ങളെ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത മാദ്ധ്യമങ്ങളുടെ നിലപാടുകാരണം എന്തൊ നല്ല കാര്യങ്ങള്‍ നടക്കുന്നു എന്നല്ലാതെ അവ എത്ര മാത്രം പ്രത്യേകതയുള്ളതാണെന്നൊ ഭാവനാപൂര്‍ണമായ ഭരണരംഗത്തെ ഇടപെടലുകളാണെന്നൊ വേറൊരിടത്തും നടക്കാത്ത വികസനപ്രവര്‍ത്തനങ്ങളാണെന്നോ അറിയുന്നില്ല.
​​ശരിയാക്കിയെടുത്തവയുടെ കുട്ടത്തില്‍ ഒന്നു കൂടി

യുഡിഎഫ് സർക്കാറിന്റെ കാലത്ത് നാലര കോടിയുടെ നഷ്ടത്തിലായിരുന്ന മത്സ്യഫെഡ് ഇപ്പോൾ രണ്ടുകോടി രൂപയുടെ ലാഭത്തിൽ. മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ശക്തമായ ഇടപെടലിന്റെ ഫലമായി രണ്ടുവർഷത്തിനകം മത്സ്യഫെഡ് ലാഭത്തിലായി.

ശുദ്ധമായ മത്സ്യം ലഭ്യമാക്കാൻ മത്സ്യഫെഡ് നേരിട്ടും സ്വയംസഹായഗ്രൂപ്പുകൾ മുഖേനയും നടത്തുന്ന സ്റ്റാളുകൾ നൂറാക്കും. ഇപ്പോൾ 31 സ്റ്റാളുണ്ട്. സ്റ്റാളൊന്നിന് 10 ലക്ഷം രൂപവരെ ചെലവഴിക്കാനാകും. ഇടത്തട്ടുകാരെ പൂർണമായും ഒഴിവാക്കി നേരിട്ട് മത്സ്യം വാങ്ങിയും ഇതിന് ന്യായവില നൽകിയും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് സുസ്ഥിര വരുമാനമുണ്ടാക്കുന്നുണ്ട്. ഇടത്തട്ടുകാരുടെ കടുത്തചൂഷണംമൂലം മത്സ്യത്തിന്റെ വില നിർണയിക്കാൻപോലും തൊഴിലാളികൾക്ക് അവകാശമില്ലാത്ത അവസ്ഥയായിരുന്നു. ഇവിടെ മത്സ്യഫെഡ് ശക്തമായി ഇടപെട്ടു. ന്യായവില നൽകിയും മത്സ്യലേലത്തിലൂടെയും വലിയ മുന്നേറ്റം നടത്തി. കഴിഞ്ഞവർഷം സഹകരണസംഘങ്ങൾ വഴി ഏകദേശം 315 കോടി രൂപയുടെ ലേലം നടന്നു. 236 സഹകരണസംഘങ്ങൾ വഴിയുള്ള ലേലത്തിൽ 4657 മത്സ്യബന്ധനഗ്രൂപ്പുകളിലെ 36,341 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്നുണ്ട്. പതിനയ്യായിരത്തോളം സ്വയം സഹായ ഗ്രൂപ്പുകളിലായി 1,51,000 മത്സ്യത്തൊഴിലാളി വനിതകളുണ്ട്. 125 കോടിരൂപയാണ് അവരുടെ ലഘുനിക്ഷേത്തുക. ഈ സംഘങ്ങൾക്ക് ആറു ശതമാനം നിരക്കിൽ വർഷം 100 കോടിയിലധികം രൂപ വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത് വായ്പ നൽകുന്നുണ്ട്. എൺപതിനായിരത്തോളം തൊഴിലാളികളെ മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകളാക്കാനും മത്സ്യഫെഡിന് കഴിഞ്ഞിട്ടുണ്ട്.മത്സ്യത്തൊഴിലാളി കടാശ്വാസകമീഷന്റെ ശുപാർശപ്രകാരം മത്സ്യത്തൊഴിലാളികളെടുത്ത വായ്പ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചത് തൊഴിലാളികൾക്കും മത്സ്യസഹകരണ സംഘങ്ങൾക്കും മത്സ്യഫെഡിനും സഹായകമായി.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്രമക്കേടും അഴിമതിയും ധൂർത്തും നടത്തിയതിനെ തുടർന്ന് മത്സ്യഫെഡ് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് സർക്കാർ നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഭരണവും തുടര്‍ന്നു നിയമിച്ച ഭരണസമിതിയും നടത്തിയ ഇടപാടുകളിലെ കൃത്യതയും കാര്യക്ഷമതയും മത്സ്യഫെഡിനെ ലാഭത്തിലാക്കുന്നതിൽ നിർണായകമായി.

നിങ്ങള്‍ ഇതറിഞ്ഞിരുന്നോ? ഇത്തരം വിവരങ്ങള്‍ ജനങ്ങള്‍ അറിയേണ്ടേ? പേജ് ലൈക്ക് ചെയ്യ്തു see first ഒപ്ഷന്‍ സെറ്റ് ചെയ്യൂ, ഷെയര്‍ ചെയ്യു...
​​നിങ്ങള്‍ എണ്ണുന്നുണ്ടൊ, ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ശരിയാക്കി എടുത്ത കാര്യങ്ങള്‍? ഒത്തിരി കാര്യങ്ങള്‍ ചെയ്യ്തു എന്നു ഇതിനോടകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു, എന്നാല്‍ അതു കൊണ്ടായില്ല. കേരളത്തിനെതിരെയുള്ള സംഘടിത വ്യാജ വാര്‍ത്ത ക്യാമ്പെയിന്‍ പോലെ തന്നെ ഈ സര്‍ക്കരിന്റെ നേട്ടങ്ങള്‍ മറച്ചു വെക്കുവാനും ചെയ്യുന്നതെല്ലാം "തള്ളാണെന്നും" പോസ്റ്റര്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ധാരളമുണ്ട്, ഫ്രൂട്ടി കുടിച്ചാല്‍ എയ്ഡ്സ് വരുമെന്നു കരുതുന്ന നിഷ്കളങ്കരെങ്കിലും അതില്‍ വീഴുന്നുണ്ട് എന്നു വേണം കരുതാന്‍. പ്രത്യേകിച്ചു അവര്‍ വായിക്കുന്നതും കാണുന്നതുമായ മാദ്ധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഉള്‍പേജുകളിലും ഉച്ചവാര്‍ത്തകളിലും ഒതുക്കുമ്പോള്‍. പറഞ്ഞു വന്നത് അതല്ല- പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന കേരള പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറു കോടി രൂപയുടെ ലാഭത്തിലെത്തി.

2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ ടെല്‍ക്‍ തുടര്‍ച്ചയായി നഷ്ടത്തിലായിരുന്നു. നഷ്ടം 48 കോടി രൂപയായി ഉയര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കമ്പനി 2016-17 സാമ്പത്തിക വര്‍ഷം ആറു കോടി രൂപയുടെ ലാഭം കൈവരിച്ച് തിരിച്ചുവരവ് നടത്തി.186 കോടിയുടെ വിറ്റുവരവാണ് 2016-17 വര്‍ഷം സ്ഥാപനത്തിന് നേടാനായത്.

2008-09ല്‍ 218 കോടി ഉണ്ടായിരുന്ന വിറ്റുവരവ് 2014-15ല്‍ 132 കോടിയായി കുറയുകയും കമ്പനി 33 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. 2015-16ല്‍ 155 കോടി രൂപയുടെ വിറ്റുവരവോടെ കമ്പനിയുടെ നഷ്ടം 15 കോടിയായി കുറയ്ക്കാനായി. 48 കോടി രൂപയുടെ സഞ്ചിത നഷ്ടം നികത്തിയാണ് 2016-17 സാമ്പത്തിക വര്‍ഷത്തെ അവസാനപാദ പ്രവര്‍ത്തന മികവില്‍ ഒരു കോടി ആറു ലക്ഷം രൂപയുടെ ലാഭം കൈവരിച്ച് തിരിച്ചുവരവ് നടത്തിയത്.

2018-19 സാമ്പത്തിക വര്‍ഷം 240 കോടി രൂപയുടെ വിറ്റുവരവും 18 കോടി ലാഭവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ടെല്‍ക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാരംഭ ഘട്ടമായി തൊഴിലാളികള്‍ക്കായി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ 200 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

ഇവിടം കൊണ്ടു തീര്‍ന്നില്ല, പൊതുമേഖലയിലെ വിജയഗാഥ തുടരും, കാത്തിരിക്കൂ.
​​കേരളത്തിൽ എവിടെ റോഡപകടം ഉണ്ടായാലും ട്രോമാകെയർ ആംബുലൻസിനായി 9188 100 100 എന്ന നമ്പറില്‍ വിളിക്കാവുന്ന പദ്ധതി നിലവിൽ വന്നു. കേരള പൊലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്നു നടപ്പാക്കുന്ന അത്യാധുനിക ട്രോമ കെയർ സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു.

സംസ്ഥാനത്തെ ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്തു നിന്നു മൊബൈൽ നമ്പറിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലാണു കോൾ എത്തുക . ഇവിടെ പ്രത്യേകമായി പരിശീലനം നൽകിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ഏറ്റവും അടുത്തുള്ള അമ്പുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആമ്പുലൻസ് ഡ്രൈവർമാർക്ക് പൊലീസും, ഐ.എം.എ യും പരിശീലനം നൽകിയിട്ടുണ്ട്.

അടുത്തഘട്ടത്തിൽ മൊബൈൽ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയും. തുടർന്ന് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ മൊബൈലിൽ അലർട്ട് നൽകും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും. കൺട്രോൾ റൂമിൽ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡൽ ഓഫിസർ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

നിലവിൽ നോൺ ഐസിയു ആമ്പുലൻസുകൾക്ക് മിനിമം 500 രൂപയും, ഐ.സി ' യു ആമ്പുലൻസുകൾക്ക് 600 രൂപയും അധികം കിലോമീറ്ററർ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വാടക രോഗിയോ, കൂടെ ഉള്ളവരോ നൽകണം.പ്രത്യേക സാഹചര്യത്തിൽ പണം നൽകാൻ സാധിക്കാത്തവർക്ക് ഡോ.രമേഷ് കുമാർ ഫൗണ്ടേഷനിൽ നിന്നും തുക നൽകും.
​​ചന്ദന സുഗന്ധവുമായി വൻമതിൽ കയറിയ കേരള സോപ്സ് ലാഭത്തിന്റെ പട്ടികയിലേക്ക് . ആഗോളതലത്തിൽ ഉപഭോക്താക്കളുടെ മനം കവർന്ന കേരള സോപ്സ് ഈ സാമ്പത്തിക വർഷം 17 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമാ ന്ന് നേടിയത് . മുമ്പ് ഒന്നര കോടിയിലധികം രൂപ നഷ്ടത്തിലായിരുന്നു . സോപ്പുകളുടെ നിർമാണത്തിലും വിതരണത്തിലും മറ്റും കൃത്യമായ ഇടൽ നടത്തിയാണ് കേരളത്തിലും പുറത്തും വിൽപ്പന വർധിക്കാൻ ഇടയാക്കിയത് .

ഈ വർഷം ഇതുവരെ 10 കോടിയുടെ വിൽപ്പന നടന്നു . കഴിഞ്ഞ വർഷം ഇത് 9.47 കോടിയായിരുന്നു . UDF സർക്കാർ അധികാരത്തിലിരിക്കെ 2015 - 2016 വർഷത്തിൽ ഉണ്ടായ 5.58 കോടിയുടെ വിൽപ്പനയിൽ നിന്നാണ് ഈ കുതിപ്പ് . അക്കാലയളവിൽ 1.64 കോടിയുടെ നഷ്ട്ടത്തിലായിരുന്നു കമ്പനി .പിന്നീട് വന്ന എൽ ഡി എഫ് സർക്കാരിന്റെ സഹകരണത്തിനൊപ്പം ജീവനക്കാരുടെ കൃത്യമായ സേവനം ഉണ്ടായതോടെ 2016 - 2017 വർഷത്തിൽ നഷ്ട്ടം നികത്താനായി. 2017 - 2018 സാമ്പത്തിക വർഷത്തിലാണ് 17 ലക്ഷത്തിന്റെ ലാഭം നേടാനായത് .

പൂട്ടിപ്പോയ കേരള സോപ്സ് വീണ്ടും തുറന്ന ശേഷം 2013 - 2014 വർഷത്തിൽ 15 ലക്ഷം രൂപയുടെ ലാഭമുണ്ടായിരുന്നു . പക്ഷേ അത് സ്വകാര്യ കമ്പനികളുടെ സോപ്പ് നിർമിച്ചു കൊടുത്ത ഇനത്തിലാണ് . എന്നാൽ ഇപ്പോഴത്തെ ലാഭം സ്വന്തം സോപ്പുകളുടെ നിർമ്മാണത്തിലൂടെയാണ്

നിലവിൽ 13 സോപ്പുകളാണ് കേരളാ സോപ്സ് പുറത്തിരക്കുന്നത് .ഇതര സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ജപ്പാൻ ചൈന രാജ്യങ്ങളിലേക്കും ഇപ്പോൾ സോപ്പ് കയറ്റി അയക്കുന്നുണ്ട് .ഓരോ വർഷവും കൂടുതൽ സോപ്പുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള തയ്യാറെപ്പിലാണ് അധികൃതർ
​​ഗെയില്‍ കൊച്ചി-മാംഗലുരു പ്രകൃതി വാതകപദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. പദ്ധതിക്കായി കേരളത്തിലും കര്‍ണ്ണാടകയിലുമായി 438 കിലോമീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇത് മുഴുവനും ഏറ്റെടുത്തു. കേരളത്തില്‍ 403 കിലോമീറ്ററും കര്‍ണ്ണാടകയില്‍ 35 കിലോമീറ്ററുമാണ് ഏറ്റെടുത്തിട്ടുള്ളത്.
എറണാകുളം 16 കിലോമീറ്റര്‍, തൃശൂര്‍ 72 കിലോമീറ്റര്‍, പാലക്കാട് 13 കിലോമീറ്റര്‍, മലപ്പുറം 58 കിലോമീറ്റര്‍, കോഴിക്കോട് 80 കിലോമീറ്റര്‍, കണ്ണൂര്‍ 83 കിലോമീറ്റര്‍, കാസര്‍ഗോഡ് 81 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഈ 438 കിലോമീറ്ററില്‍ 369 കിലോമീറ്റര്‍ ഭൂമിയും സമനിരപ്പാക്കി. 330 കിലോമീറ്ററില്‍ സ്ഥാപിക്കുന്ന പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട് . ഇതില്‍ 247 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ കുഴിയിലാക്കിയിട്ടുണ്ട്.

91 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി - കൂറ്റനാട് -ബാംഗലൂര്‍ - മാംഗലൂര്‍ പൈപ്പ് ലൈന്‍ ഫേസ് രണ്ടിന്റെ (കെകെബിഎംപിഎല്‍ 2) ആദ്യഘട്ടം ജൂണ്‍ 30 ന് കമ്മീഷന്‍ ചെയ്യാനാകും വിധം ജോലികള്‍ നടക്കുകയാണ്. ഇതോടെ മാളയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നാച്ചുറല്‍ ഗ്യാസ് ഉപയോഗിക്കാനാകും. അവശേഷിക്കുന്ന കൂറ്റനാട് -മംഗലാപുരം ലൈന്‍ ഒക്ടോബര്‍ 31നെ കമ്മീഷന്‍ ചെയ്യാനാകൂ. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലും കുറെയേറെ തുരങ്ക വഴി നിര്‍മ്മിച്ച് പൈപ്പ് സ്ഥാപിക്കേണ്ടതിനാലും ജോലി പൂര്‍ത്തിയാക്കാന്‍ മറ്റു സ്ഥലങ്ങളിലേതിനെക്കാള്‍ വൈകും.

കൊച്ചി മാംഗലുരു പൈപ്പ് ലൈന്‍ പദ്ധതി ഏഴു ഘട്ടമായാണ് കമ്മീഷന്‍ ചെയ്യുന്നത്.ആദ്യഘട്ടം കൊച്ചി മുതല്‍ കൂറ്റനാട് വരെയാണ്. കൂറ്റനാട് നിന്ന് മംഗലാപുരം ഭാഗത്തേക്കും ബാംഗ്ലൂര്‍ ഭാഗത്തേക്കു മായി പൈപ്പ് ലൈന്‍ വഴി തിരിയും. കൂറ്റനാട് നിന്ന് ആരംഭിച്ച് കോയമ്പത്തൂര്‍ - ഈറോഡ് - സേലം വഴി ബാംഗ്ലൂരില്‍ പൈപ്പ് ലൈന്‍ എത്തുമ്പോള്‍ ബാംഗ്ലൂരില്‍ എത്തി നില്‍ക്കുന്ന ദേശീയ ശൃംഖലയുമായി കേരളത്തിലെ പ്രകൃതി വാതക സംവിധാനത്തെ ബന്ധപ്പെടുത്താനാകും. അതുവഴി പില്‍ക്കാലത്ത് ദേശീയ ഗ്രിഡ്ഡില്‍ നിന്ന് കേരളത്തിന്റെ വിഹിതം ആവശ്യപ്പെടാവുന്നതാണ്. ഇതിന്റെ ജോലി ഉടനെ തുടങ്ങും.

കേരളത്തില്‍ സുഗമമായ ഗ്യാസ് വിതരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നിരീക്ഷണത്തിനുമായുള്ള 25 എസ് വി - ഐ പി സ്റ്റേഷനുകളാണ് വേണ്ടത്. ഇതില്‍ 23 എണ്ണത്തിനായി പ്ലോട്ടുകള്‍ അക്വയര്‍ ചെയ്തു. കണ്ണൂരിലെ കടവത്തൂരും കാസര്‍ഗോഡ് ജില്ലയിലെ കോടലമൊഗരുവിലുമാണ് ഇനി പ്ലോട്ടുകള്‍ അക്വയര്‍ ചെയ്യാനുള്ള പ്രവര്‍ത്തനം നടക്കുന്നത്.
​​എല്ലാം ശരിയാക്കും എന്നു പറഞ്ഞു പ്രചരണം നടത്തിയപ്പോള്‍, 'അച്ഛാദിന്‍' പോലെയാവുമെന്നു കരുതിയവര്‍ക്ക് തെറ്റി.

നഷ്ടത്തിലായിരുന്ന പൊതുമേഖല റെക്കാര്‍ഡ് നേട്ടത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു വര്‍ഷം കേരളം കണ്ടത്. 131.60 കോടി രുപയായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം. ആദ്യവര്‍ഷം തന്നെ 71 കോടി രൂപയിലധികം നഷ്ടം നികത്തി. ഏറ്റവും പുതിയ കണക്ക് പ്രകാരം 2017-18 സാമ്പത്തിക വര്‍ഷം 104 കോടി രൂപയുടെ ലാഭമുണ്ട് കേരളത്തിലെ പൊതുമേഖലക്ക്.

രണ്ടാം വര്‍ഷം പിന്നിടുമ്പോള്‍, മാദ്ധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകെ മാത്രം പോയിട്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും ജനപ്രീയ സര്‍ക്കാര്‍ ആവുന്നതും വെറുതേയല്ല.
​​വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ പുരോഗതിയുടെ പാതയിലാണ് . കേരളത്തെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിനുള്ള നയപരിപാടികളുടെ ഭാഗമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് ഈ സർക്കാർ നടപ്പിലാക്കി വരുന്നത്. ഇതു വഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് ഉയർത്തുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും നഷ്ട്ടം ഗണ്യമായി കുറയ്ക്കുന്നതിനും സാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ട്ടം 131. 87 കോടി രൂപ ആയിരുന്നത് 2016-17 ൽ 80.68 കോടി രൂപയുടെ നഷ്ട്ടമായി കുറയുകയും 2017 - 18 ൽ 106.9 കോടി രൂപ മൊത്തലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് .

പ്രവർത്തനം മെച്ചപ്പെടുത്തിയതിന്റെ ഫലമായി വിറ്റുവരവ് 2969 കോടി രൂപയായും ഉയർത്തുവാൻ സാധിച്ചിട്ടുണ്ട് . 2016- 2017 നേക്കാൾ ഏകദേശം 7% വർദ്ധനയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്
​​കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂൺ 18 മുതൽ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ബസോടിക്കുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക.

ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്.

നേരത്തെ ഇലക്ട്രിക് ബസുകൾ വാങ്ങി സർവീസ് നടത്താനാണ് കെഎസ്ആർടിസി ആലോചിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.

ശ്രദ്ധിക്കു: കഴിഞ്ഞ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 200 കോടിക്കു മുകളില്‍ ആയിരുന്നു, വായ്പകള്‍ സര്‍ക്കാര്‍ ഇടപെട്ട് പുനഃസംഘടിപ്പിച്ചതോടെ 50 കോടിയോളം നീക്കിയിരിപ്പ് കഴിഞ്ഞ മാസത്തില്‍ ഉണ്ടായി. ഈ പാതയില്‍ മുന്നോട്ട് പോയാല്‍ കെഎസ്ആര്‍ടിസിയും ശരിയാവും എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടൊ?
​​തൊഴിലിനി വിരൽത്തുമ്പിൽ

സംസ്ഥാന സർക്കാരിന്റെ പുതിയ ചുവടുവെയ്പായ ജോബ് പോർട്ടൽ ഉദ്യോഗാർത്ഥികൾക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തൊഴിൽ ദാതാക്കളെയും, തൊഴിലന്വേഷകരെയും, ഈ മേഖലയിലെ ഇതരസേവനദാതാക്കളെയും ഒരു കുടക്കീഴിൽ അണിനിരത്തിയുള്ളതാണ്ജോബ് പോർട്ടൽ. കേരള പി.എസ്.സി ഒഴികെയുള്ള അർധസർക്കാർ, പൊതുമേഖലാ,സ്വകാര്യ മേഖലാ എല്ലാ ഒഴിവുകളും പോർട്ടലിൽ ഉൾപ്പെടുത്തും. കാഷ്വൽ ജോലിക്കായുള്ള സെൽഫ് ഹെല്പ് ഗ്രൂപ്, ജോബ് ഫെയർ, മറ്റു പോർട്ടലുകളുമായുള്ള സംയോജനം, കൗൺസിലിംഗ്, സ്കിൽ റജിസ്റ്ററി മുതലായ സൗകര്യങ്ങളും പോർട്ടലിൽ ഉണ്ടാകും. അന്താരാഷ്ട്ര നെറ്റ് വർക്കിംഗ് ശൃംഖലയായ ലിങ്ക്ഡ് ഇൻ മായുള്ള സഹകരണം കൂടുതൽ അവസരങ്ങൾ സംസ്ഥാന ജോബ് പോർട്ടലിൽ ഉറപ്പ് വരുത്തും.സംസ്ഥാന പോർട്ടലിൽ രെജിസ്റ്റർ ചെയുന്ന തൊഴിൽ ദാതാക്കളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതോടൊപ്പം സുതാര്യമായിരിക്കും പോർട്ടലിന്റെ പ്രവർത്തനം. അവസരങ്ങൾ പ്രയോജനപ്പെടുത്തുക.

http://statejobportal.com/
​​കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ജലോത്സവങ്ങളെ സ്നേഹിക്കുന്നവർക്കും ആവേശമായി ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് ​സംഘടിപ്പിക്കുന്ന​ കേരള ബോട്ട് റേസ് ലീഗ് വരുന്നു. ഐ പി എൽ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേ വരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നത്.

​കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പ് മന്ത്രി ചെയർമാനും ധനകാര്യവകുപ്പ് മന്ത്രി എക്സ്-ഒഫിഷ്യോ ചെയർമാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം.എൽ.എമാർ സംസ്ഥാനതല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയിൽ ജലോത്സവ സംഘാടന പരിചയമുള്ള വിദഗ്ദ്ധരുമുണ്ടാകും. വള്ളം കളി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പതിമൂന്ന് കേന്ദ്രങ്ങളിലും സ്ഥലം എം എൽ എ ചെയർമാനായി ബോട്ട് റേസ് ലീഗ് സബ്കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്യും. വള്ളം കളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിന് മുൻപായി പ്രാദേശികമായി പ്രദർശന വള്ളംകളിയും അതോടൊപ്പം സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഇതിന് പ്രാദേശിക സമിതികളുടെ സഹകരണവും ഉറപ്പാക്കും. ലീഗ് മത്സരങ്ങൾക്ക് പൊതുവായ ഒരു സ്‌പോൺസറെ കണ്ടെത്താൻ ശ്രമിക്കും.

തത്സമയ സംപ്രേഷണത്തിനായി ദൃശ്യമാധ്യമങ്ങളുടെ സഹകരണം തേടും. വിദേശ രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കുന്ന വിധത്തിൽ വിപുലമായി അന്താരാഷ്ട്ര - ദേശീയ തലങ്ങളില്‍ ടൂറിസം വകുപ്പ് പ്രചരണം നടത്തും. വിനോദ സഞ്ചാരികൾക്ക് വള്ളം കളി ആസ്വദിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ടൂറിസം കലണ്ടറിൽ ലീഗ് വള്ളംകളികൾ ഉൾപ്പെടുകയും ചെയ്യും.

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലമേളകളെല്ലാം ഉൾപ്പെടുത്തിയ കേരള ബോട്ട് റേസ് ലീഗ് സംസ്ഥാനത്തെ കായികരംഗത്തും, ടൂറിസം രംഗത്തും ഒരേ പോലെ നാഴിക കല്ലായി മാറുമെന്ന് ഉറപ്പാണ്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല. പരമാവധി ശനിയാഴ്ചകളില്‍ ലീഗ് മത്സരം സംഘടിപ്പിക്കാവുന്ന തരത്തിലാണ് ക്രമീകരണം നടത്തുക.

വരുന്ന ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ നീണ്ടുനില്‍ക്കുന്നതാണ് കേരള ബോട്ട് റേസ് ലീഗ്. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി കണക്കാക്കും. നെഹ്റു ട്രോഫിയിലെ 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന 9 ചുണ്ടന്‍വള്ളങ്ങളെയാണ് തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുപ്പിക്കുക. ആലപ്പുഴയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളത്തെ പൂത്തോട്ട, പിറവം, തൃശൂരിലെ കോട്ടപ്പുറം, കോട്ടയത്തെ താഴത്തങ്ങാടി, കുമരകം കവണാറ്റിന്‍കര, കൊല്ലത്തെ കല്ലട, കൊല്ലം എന്നിവയാണ് ലീഗ് മത്സര വേദികൾ. മത്സരങ്ങളിൽ യോഗ്യത നേടുന്ന വള്ളങ്ങളെല്ലാം ഹീറ്റ്സ് മുതല്‍ പങ്കെടുക്കേണ്ടതാണ്. തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്ന നിബന്ധന പാലിക്കാത്തവരെ അയോഗ്യരാക്കും. നവംബര്‍ 1 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് കേരള ബോട്ട് റേസ് ലീഗിന് കൊടിയിറങ്ങുക.

ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങൾ നാട്ടിലെ വള്ളംകളി ടീമുകള്‍ക്ക് വലിയ പ്രചോദനമാകും. ടീമുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യതയും തേടാനാകും. പ്രൊഫഷണല്‍ സ്വഭാവമുള്ള ടീമുകളുടെ രൂപീകരണത്തിന് വഴി തെളിക്കുന്ന ബോട്ട് റേസ് ലീഗ് വള്ളംകളി ടീമംഗങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരവും, സാമ്പത്തിക പിന്‍ബലവും നല്‍കുന്നതിന് അവസരമൊരുക്കുമെന്നത് എടുത്തു പറയേണ്ടതാണ്.

ലീഗില്‍ യോഗ്യത നേടുന്ന മുഴുവൻ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി നാല് ലക്ഷം രൂപ വീതമാണ് നല്‍കുക. ഓരോ ലീഗ് മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി നല്‍കും. എല്ലാ മത്സരങ്ങള്‍ക്കും 1,2,3 സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് പോയിന്റ് നല്‍കി അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 5 പോയിന്റും, രണ്ടാം സ്ഥാനത്തിന് 3 പോയിന്റും, മൂന്നാം സ്ഥാനത്തിന് 1 പോയിന്റും എന്ന രീതിയിലാണ് ഓരോ ലീഗ് മത്സരത്തിലെയും പോയിന്റ് നില കണക്കാക്കുക. കേരള ബോട്ട് റേസ് ലീഗ് കിരീടം നേടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നല്‍കുക. ലീഗ് മത്സരങ്ങളില്‍ ജേതാക്കളാകുന്നവര്‍ക്കും ലക്ഷങ്ങളാണ് ലഭിക്കുക.
​​ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി.യുടെ ഇലക്ട്രിക്‍ ബസ്. ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച നയത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് പ്രായോഗിക തലത്തില്‍ വന്നാലേ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസുകള്‍ ഉപയോഗിക്കുക എന്ന കെ.എസ്.ആര്‍.ടി.സി.യുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ഇലക്ട്രിസിറ്റി, ബാറ്ററി വിതരണം സംബന്ധിച്ചും ധാരണയിലെത്താനുണ്ട്.

ആറ് പ്രധാന നരങ്ങളില്‍ മലിനീകരണം കൂടുതലാണെന്നും മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇലക്ട്രിക്, സി എന്‍ ജി, എല്‍എന്‍ജി വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. എന്നാല്‍ വൈദ്യുതി ഉപയോഗിച്ചു കെണ്ടുള്ള വാഹനങ്ങള്‍ നമ്മുടെ റോഡുകളില്‍ എത്ര മാത്രം ഫലപ്രദമായിരിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ഇത് പരീക്ഷിക്കുന്നതിനാണ് ഗോള്‍ഡ് സ്റ്റോണ്‍ കമ്പനിയുടെ ഇലക്ട്രിക് ബസ് അഞ്ചു ദിവസം വീതം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സൗജന്യമായി പരീക്ഷണ ഓട്ടം നടത്തുന്നത്. വൈദ്യുതി വാഹനങ്ങള്‍ റോഡിനും ജനങ്ങള്‍ക്കും സൗഹാര്‍ദപരമാണെങ്കില്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി. ഇത് പ്രാബല്യത്തില്‍ വരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.

പിന്നിലെ രണ്ടു വീല്ലകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഈ ബസില്‍ എഞ്ചിനുപകരമായി ഉപയോഗിക്കുന്നത്. ഡീസല്‍ / സി.എന്‍.ജി. ബസുകളേക്കാള്‍ റണ്ണിംഗ് ചെലവ് കുറവാണ്. പുകമലിനീകരണവും ശബ്ദമലിനീകരണവുമില്ലാത്ത പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനത്തിന് രണ്ടര കോടിയോളം രൂപ വില വരും. ഹിമാചല്‍ പ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം ബസുകള്‍ ഓടുന്നുണ്ട്.

നിലവിലുള്ള സിറ്റി എ.സി. ബസിന്റെ അതേ നിരക്കുതന്നെയാണ് പുതിയ ഇലക്ട്രിക് ബസിലെ യാത്രയ്ക്കും ഈടാക്കുക. 35 സീറ്റുകളുണ്ട്. വീല്‍ചെയര്‍ കയറ്റാന്‍ സൗകര്യമുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയം മതി. ഒരു ചാര്‍ജ്ജിംഗില്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഒരു എ.സി. ഇലക്ട്രിക് ബസ്സ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് മൂന്ന് നഗരങ്ങളില്‍ അഞ്ചു ദിവസം വീതം പരീക്ഷണ യാത്ര നടത്തുന്നത്.

തിരുവനന്തപുരം - മെഡിക്കല്‍ കോളേജ് - കഴക്കൂട്ടം, കിഴക്കേക്കോട്ട - കോവളം, കിഴക്കേക്കോട്ട - ടെക്‌നോപാര്‍ക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലും എറണാകുളത്ത് ആലുവ - വൈറ്റില - ചേര്‍ത്തല, തിരുവാങ്കളം - ഹൈക്കോര്‍ട്ട് - തോപ്പുംപടി, അങ്കമാലി - ഇന്‍ഫോപാര്‍ക്ക് എന്നീ റൂട്ടുകളിലും കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് രാമനാട്ടുകര കൊണ്ടോട്ടി - മലപ്പുറം, കോഴിക്കോട് - സിവില്‍ സ്റ്റേഷന്‍ - തലശ്ശേരി എന്നീ റൂട്ടുകളിലുമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ വികസനത്തെക്കുറിച്ചു വ്യവസായമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും വിദഗ്ദരും വിശദമായി ചര്‍ച്ച ചെയ്യുന്ന പ്രത്യേക എപ്പിസോഡ്. സമഗ്രമായ വികസന കാഴ്ചപാടിനെ കുറിച്ചും തൊഴില്‍ ബന്ധങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നു. കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് ഇണങ്ങിയ വ്യവസായം എന്തായിരിക്കണം, ഇവിടുത്തെ അടിസ്ഥാന വികസനം ഏതു തരത്തിലായിരിക്കണം എന്നും ഇതില്‍ ചര്‍ച്ച ചെയ്യൂന്നു. നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ക്ക് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറയുന്നു.

ഇതു കൂടാതെ പൊതുവിദ്യഭ്യാസ രംഗത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായതിനെക്കുറിച്ചും അറിയാം. ഈ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ സര്‍ക്കാര്‍ പൈസ മുടക്കി 'നാം മുന്നോട്ട്' പോലുള്ള പരിപാടികള്‍ ചെയ്യേണ്ടി വരുന്നു എന്നതിനു കാരണം ഇങ്ങനെയല്ലാതെ ഈ വിവരങ്ങള്‍ എത്ര മദ്ധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചു അല്ലെങ്കില്‍ ചര്‍ച്ച ചെയ്യ്തു എന്നു നോക്കിയാല്‍ കിട്ടും.