Project Kerala
68 subscribers
1 photo
13 videos
1 file
52 links
To discuss about 'Responsible Development ' for Kerala
Download Telegram
This media is not supported in your browser
VIEW IN TELEGRAM
"നാം മുന്നോട്ട്" അഞ്ചാം ഭാഗം. കാർഷികരംഗം . ഇന്ന് രാത്രി 7.30 ന്

#നാം_മുന്നോട്ട്
​​ഡിസംബര്‍ 2020നകം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുത ഉല്‍പാദനത്തില്‍ 166.5 MW ന്റെ കുതിച്ചുചാട്ടമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

1. കക്കയം

സ്ഥാപിതശേഷി 3 മെഗാവാട്ട്

നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്
മാര്‍ച്ച് 2018 ല്‍ കമ്മീഷന്‍ ചെയ്യും.

2. പെരിങ്ങല്‍കുത്ത്

സ്ഥാപിതശേഷി 24 മെഗാവാട്ട്

നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു
ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്
ഒക്ടോബര്‍ 2018 നകം കമ്മീഷന്‍ ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു.

3. ഭൂതത്താന്‍കെട്ട്

സ്ഥാപിതശേഷി 24 മെഗാവാട്ട്

നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഡിസംബര്‍ 2018നകം കമ്മീഷന്‍ ചെയ്യാം.

4.അപ്പര്‍കല്ലാര്‍

സ്ഥാപിതശേഷി 2മെഗാവാട്ട്

15% നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ഡിസംബര്‍ 2018 നകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

5.ചാത്തന്‍കോട്ടുനട - II

സ്ഥാപിതശേഷി 6 മെഗാവാട്ട്

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുടങ്ങിപ്പോയ പ്രവൃത്തിയാണ്.
ഇപ്പോള്‍ വര്‍ക്ക് അവാര്‍ഡ് ചെയ്തു.

2019 നവംമ്പര്‍ മാസത്തിനകം പൂര്‍ത്തീകരിക്കും.

6.പഴശ്ശിസാഗര്‍

സ്ഥാപിതശേഷി 7.5 മെഗാവാട്ട്

നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു.
2020ഏപ്രില്‍ മാസത്തിനകം പൂര്‍ത്തീകരിക്കും.

7.തോട്ടിയാര്‍

സ്ഥാപിതശേഷി 40 മെഗാവാട്ട്

വര്‍ക്ക് അവാര്‍ഡ് ചെയ്തു.
2020ജൂണ്‍ മാസത്തിനകം പൂര്‍ത്തീകരിക്കും.

8.പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍

സ്ഥാപിതശേഷി 60 മെഗാവാട്ട്

നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണമായും പുനരാരംഭിച്ചു.
2020 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും.
​​മാനവിക മൂല്യങ്ങൾ ഉയർത്തിപിടിക്കാതെ നമ്മൾക്കൊരു വികസിത സമൂഹമാകാൻ കഴിയില്ല.
​​അടുത്ത അദ്ധ്യയന വർഷത്തിലേക്കുള്ള പുസ്തകങ്ങളുമായി പുസ്തക വണ്ടികൾ വിദ്യാലയങ്ങളിൽ എത്തിത്തുടങ്ങി. കാര്യക്ഷമതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന കെബിപിഎസിനും കൃത്യമായി മേൽനോട്ടം വഹിച്ച വിദ്യഭ്യാസ വകുപ്പിനും അഭിനന്ദനങ്ങൾ
വിദ്യഭ്യാസ രംഗത്തു വന്നു കൊണ്ടിരിക്കുന്ന സമൂലമായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിവരേണ്ടതുണ്ട്. മികച്ച രീതിയില്‍ സംഘടിക്കപെടുന്ന കലാകായികോത്സവങ്ങള്‍, പത്താം ക്ലാസ്- പ്ലസ്റ്റു പരീക്ഷകള്‍ എന്നിവയില്‍ കവിഞ്ഞു കേരളത്തിലെ അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് പൊതു വിദ്യഭ്യാസ രംഗത്ത് വാര്‍ത്തയാക്കാവുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് വിവാദങ്ങളുടെ പുറകെ പോകുന്ന സമയം കഴിഞ്ഞു ജനങ്ങളെ ഗുണപരമായി തൊടുന്ന വികസന പ്രവര്‍ത്തനത്തെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാന്‍ സമയം ഉണ്ടായിക്കൊളണമെന്നില്ല. എന്നാല്‍ നമ്മുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യതെയും സൂക്ഷമമായി നിരീക്ഷിക്കാതെയും മുന്നോട്ട് പോകാനുമാവില്ല, പ്രത്യേകിച്ച് വിദ്യഭ്യാസ രംഗത്ത്.

പൊതുവിദ്യാലയങ്ങളില്‍ നിന്നും ഇതുവരെ പഠിച്ചിറങ്ങിയതില്‍ നിന്നും വിഭിന്നമായി സാമൂഹ്യപ്രതിബദ്ധതയുടെ കയ്യൊപ്പ് കൂടി പതിഞ്ഞ കൈത്തറി യൂണിഫോമുകള്‍ ധരിച്ച, സമയത്തു പാഠപുസ്തകങ്ങള്‍ ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളെല്ലാം പഠനത്തില്‍ ഉപയോഗിച്ചു ഹൈടെക്ക് ആയി പഠിച്ചു വളരുന്ന ഒരു തലമുറയാണ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഇന്നുള്ളത്. സര്‍ക്കാരിന്റെ ഈ ഇടപെടലുകള്‍ കൂടുതല്‍ മെച്ചപെടുത്താനും കാലഘട്ടത്തിനു അനുസാരിച്ചു പഠന രീതികളും മറ്റും അവലംബിക്കാനുമൊക്കെയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതാണ്. അത്തരം ഒരു ചര്‍ച്ച നടക്കണമെങ്കില്‍ ആദ്യം സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നുള്ളതു എല്ലാവരും അറിഞ്ഞിരിക്കണം. അതിനായി ഒരു ചെറിയ വീഡിയോ ഇതാ.
This media is not supported in your browser
VIEW IN TELEGRAM
പൊതുവിദ്യഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍- നിങ്ങള്‍ അറിഞ്ഞോ?
പലരും ചോദിക്കാറുണ്ട് കേരളത്തിലെ വികസനം എവിടെ രേഖപെടുത്തുന്നു എന്ന്, ഇതൊക്കെ എവിടെയെങ്കിലും കാണാന്‍ ആകുമൊ എന്നു.കേരളത്തിന്റെ വികസനവും ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദവുമായ അറിവുകളും ലഭിക്കുന്ന ദൃശ്യ മാദ്ധ്യമം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണു- അന്നും ഇന്നും അത് ദൂരദർശൻ ആണ്. ഉദ്യോഗാർത്ഥികൾ മുതൽ നാട്ടിൻപുറത്തെ കൃഷിക്കാർക്ക് വരെ ഏറ്റവും കൃത്യമായി കലർപ്പില്ലാതെ വിവരങ്ങൾ ലഭിക്കുന്ന ഒരു കലവറയാണ് ദൂരദർശൻ. കേരളം എങ്ങനെ പുരോഗതിയിലേക്ക് മുന്നേറുന്നു എന്ന് മനോഹരമായി ചിത്രീകരിക്കുന്ന വിജ്ഞാനപ്രദമായ ഒരു പരിപാടിയാണ് "നവ കേരളം" എല്ലാ ശനിയാഴ്ചയും 5:30ക്ക് ദൂരദർശനിൽ നിങ്ങൾ കാണാറുണ്ടോ?
​​ആരോഗ്യരംഗത്ത് കേരളം നേടിയ മുന്നേറ്റം ദീര്‍ഘവീക്ഷണത്തോടെ സാമൂഹ്യആരോഗ്യരംഗത്ത് ആദ്യ സര്‍ക്കാര്‍ മുതല്‍ എടുത്ത നടപടികളുടെയും ഉയര്‍ന്ന വിദ്യഭ്യാസ നിലവരത്തിന്റെയുമൊക്കെ ഫലമാണ്. ആരൊഗ്യരംഗത്ത് കേരളം ഒന്നാമതെത്തുന്നതില്‍ അത്ഭുതമില്ല, എന്നാല്‍ വര്‍ഷങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും അവബോധം കൊണ്ടും നാം നേടിയെടുത്ത ഈ നേട്ടങ്ങള്‍ നമ്മുക്ക് കൈമോശം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. വാക്സിന്‍ വിരുദ്ധതയും അശാസ്ത്രിയതയും തഴച്ചു വളരുന്ന ഒരു സമൂഹമായി നാം മാറിക്കൂടാ. ശുചിത്വവും വൃത്തിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുമൊക്കെ നമ്മെ ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്തമാണ്. ജീവിത ശൈലീ രോഗങ്ങളുടെ വ്യാപനവും, സുസ്ഥിരമായ വികേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജനവുമൊക്കെയാവും ഒരു ജനത എന്ന രീതിയില്‍ നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

നിതീ ആയൊഗിന്റെ റിപ്പോര്‍ട്ടില്‍ കേരളം ഒന്നാം സ്ഥാനത്തെത്താന്‍ കാരണം ഇതു വായിക്കുന്ന ഓരൊരുത്തരും കൂടിയാണ്, അഭിനന്ദനങ്ങള്‍.
​​അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം മുടങ്ങികിടന്ന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു എന്നതും ഈ സര്‍ക്കാരിന്റെ സവിശേഷതയാണ്.
​​എന്തുകൊണ്ടാണ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ 'നിയമസഭ'യിലേക്ക് മാര്‍ച്ച് നടത്തിയത്? നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകള്‍ക്ക് സവിശേഷ സ്ഥാനമാണുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുതു കഴിഞ്ഞാല്‍ തീരുന്നതല്ല നമ്മുടെ ജനാധിപത്യ പ്രക്രിയ, ഭരണത്തിലും നിയമനിര്‍മ്മാണത്തിലും നീതിനിര്‍വഹണത്തിലുമൊക്കെ അതു പ്രതിഫലിക്കേണ്ടതുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ നിയമനിര്‍മാണ സഭകളിലിരുന്നു ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരം കാണേണ്ടതുണ്ട്, ഭരണത്തിലേറിയ രാഷ്ട്രിയ കക്ഷിയെ നേര്‍വഴിക്കു നയിക്കാനും അവരുടെ പാളിച്ചകളും പോരായ്മകളും ചൂണ്ടികാണിച്ചു തിരുത്തി നേര്‍വഴിക്കു നയിക്കാനും പ്രതിപക്ഷകക്ഷികള്‍ക്ക് സഭ അവസരം ഒരുക്കുന്നു. ഇതു നമ്മുടെ ജനാധിപത്യ പ്രക്രിയക്ക് അത്യന്താപേക്ഷികമാണ്.

ഇത്രയും പ്രാധാന്യം നിയമ നിര്‍മാണ സഭകള്‍ക്കുണ്ടായിട്ടുകൂടി രാജ്യത്തെ പല സഭകളും പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ വന്‍ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതു ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. ജനങ്ങള്‍ക്ക് അവരുടെ പരാതി ബോധിപ്പിക്കുവാനും പരിഹാരം കാണുവാനും ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയിലാണ് സമരങ്ങള്‍ സഭയിലെക്ക് നയിക്കപെടുന്നത്. സഭകള്‍ ചേരാതെയും മറ്റും പല സംസ്ഥാനങ്ങള്‍ ജനാധിപത്യത്തെ ശോഷിപ്പിക്കുമ്പോഴും കേരളം വേറിട്ടു നില്‍ക്കുന്നു എന്നത് ആസ്വാശകരമാണ്. കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യബോധമാണ് ഇതു വെളിവാക്കുന്നത്
​​രാജ്യത്ത് ആദ്യമായി ജൂനിയർ അഭിഭാഷകർക്ക് അവരുടെ ആദ്യ 3 വർഷക്കാലത്തേയ്ക്ക് 5000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിച്ച് കേരള സർക്കാർ ഉത്തരവായിരിക്കുന്നു.

അഭിഭാഷകവൃത്തിയിലേക്ക് കടന്നു വരുന്ന ഏതൊരാളും നേരിടുന്ന പ്രതിസന്ധിയാണ് തുടക്ക കാലങ്ങളിലെ സാമ്പത്തിക അരക്ഷിതാവസ്ഥ. മതിയായ ചുറ്റുപാടുകളുള്ളവർ മാത്രം അഭിഭാഷകവൃത്തിയില്‍ തുടരുകയും, സാമ്പത്തീക അവസ്ഥ മോശമായവര്‍ കഴിവുണ്ടായിട്ടും കൊഴിഞ്ഞ് പോവുകയും ചെയ്യുന്ന ഒരു അരക്ഷിത ലോകമാണ് ജൂനിയർ അഭിഭാഷകരുടേത്. തൊഴിലുടമയോ ജോലി സ്ഥിരതയോ മിനിമം സാമ്പത്തിക പിന്തുണയോ ഇല്ലാത്ത ഒരു തൊഴിൽ മേഖലയിൽ നിലനിൽപ്പിനായി പൊരുതുന്ന, ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ലീഗൽ പ്രൊഫഷണിലേക്ക് കടന്ന് വരുന്ന, പുതു തലമുറയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നതാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.
​​കെട്ടുകാഴ്ചകള്‍ക്കും മാദ്ധ്യമങ്ങളുടെ മഞ്ഞവെളിച്ചത്തിനും പ്രാധാന്യം നല്‍കുന്ന കൂട്ടത്തിലല്ലാ പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നു പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്നും അനുഭവിച്ചറിയാന്‍ കഴിയുന്നു എന്നതാണ് ഈ സര്‍ക്കാരിന്റെ വിജയം. ദുരിതക്കയങ്ങളില്‍ നിന്നും ജനങ്ങളെ കരക്കയറ്റാന്‍ സര്‍ക്കര്‍ എന്നും എപ്പോഴും കൂടെയുണ്ട് മാദ്ധ്യമങ്ങള്‍ അര്‍ത്ഥശൂന്യമായ വിവാദങ്ങള്‍ക്കു പുറകെ പായുമ്പോള്‍ ഓരൊ ഫയലും ഒരു ജീവിതമായി കണ്ട് സര്‍ക്കാര്‍ പണി തുടരുകയാണ്. ഇതു എല്ലാവരിലേക്കും എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ? പരമാവധി ഷെയര്‍ ചെയ്യുക, ഒപ്പം പേജും ലൈക്കുക.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടുലക്ഷം അപേക്ഷകര്‍ക്ക് ഇതുവരെ 335 കോടി രൂപ അനുവദിച്ചു.വിവിധമേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസമായാണ് ഇത്രയും തുക അനുവദിച്ചത്.

ജില്ലാ അടിസ്ഥാനത്തില്‍ വിതരണം ചെയ്ത തുക ചുവടെ കൊടുക്കുന്നു.

തിരുവനന്തപുരം ₹ 53,43,61,561

കൊല്ലം ₹ 24,48,52,844

പത്തനംതിട്ട ₹ 9,98,75,500

ആലപ്പുഴ ₹ 24,23,82,527

കോട്ടയം ₹ 20,63,57,730

ഇടുക്കി ₹ 10,57,13,000

എറണാകുളം ₹ 28,71,04,446

തൃശൂര്‍ ₹ 24,72,11,500

പാലക്കാട് ₹ 10,39,82,500

മലപ്പുറം ₹ 20,04,94,500

കോഴിക്കോട് ₹ 16,45,87,352

വയനാട് ₹ 4,26,66,000

കണ്ണൂര്‍ ₹ 18,67,44,594

കാസര്‍ഗോഡ് ₹ 68,28,38,640

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടറിയേറ്റില്‍ നേരിട്ട് എത്തണമെന്നില്ല. ഓണ്‍ലൈനായി അപേക്ഷ അയക്കാനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കഴിയും. അപേക്ഷയിന്മേല്‍ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയും.
​​കഴിഞ്ഞ കൊല്ലം ഒരുലക്ഷത്തിനു മേലെ വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ സ്വകാര്യ വിദ്യഭ്യാസ മേഖല വിട്ട് പൊതുവിദ്യഭ്യാസ രംഗത്തെക്ക് ചുവടു മാറിയത്. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വിശ്വാസം ഇരട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ രംഗത്ത് സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയട്ടുള്ളത്. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്ക് അകുന്നത്.പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി രണ്ടായിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അടുത്ത അധ്യയന വർഷം തുടങ്ങുന്നതോടെ പൂർത്തീകരിക്കും.

അക്കാദമിക് നിലാവാരം ഉയർത്താനാണ് ഹൈടെക് ആക്കുന്നത്.വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസമാണ് നടപ്പാക്കുന്നത്.ഓരോ കുട്ടികളുടേയും സർഗ സാധ്യതകളെ വികസിപ്പിക്കുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെയൊകെ ഫലമായി അടുത്ത അധ്യായന വര്‍ഷം പുതുതായി പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയരുമെന്നു തന്നെയാണ് കരുതുന്നത്.
​​അട്ടപ്പടിയിലെ ആദിവാസികള്‍ക്കായി പണികഴിപ്പിച്ച സര്‍ക്കാര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചിത്രം ഈയിടെ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നെല്ലൊ. അട്ടപ്പാടിയെ കുറിച്ചുള്ള പൊതുബോധത്തില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രമാണ് അതു നല്‍കിയത്. കേരളത്തില്‍ ഏറ്റവും പിന്നൊക്ക മേഖലയായി കരുതപ്പെടുന്ന അട്ടപ്പാടിയില്‍ വികസനം എത്തിനോക്കിയട്ടേയില്ലാ എന്നാണ് എല്ലാ കാലത്തും കഥകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയുമൊക്കെ പ്രചരിച്ചു പോന്നിട്ടുള്ളത്. അട്ടപ്പാടി എന്ന പ്രദേശത്ത് മൂന്ന് പഞ്ചായത്തുകള്‍ ചേര്‍ന്നതാണെന്നു പോലും പലര്‍ക്കുമറിയില്ല. കേരളത്തില്‍ ഏതൊരു ഗ്രാമത്തിലും ലഭ്യമായ സൗകര്യങ്ങളൊക്കെ തന്നെയും ഇവിടങ്ങളില്‍ ലഭ്യാമാണെന്നാണ് നാം മനസ്സിലാക്കേണ്ട വിഷയം. എന്നാല്‍, എത്തപെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും മറ്റും ഇപ്പോഴും ദുരിതങ്ങളുണ്ട് താനും, അവ പരിഹരിക്കാനുള്ള സജീവ ശ്രമങ്ങളും നടക്കുന്നുണ്ട് അവ ലോകത്തെ അറിയിക്കെണ്ടതും അട്ടപ്പാടിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു മാദ്ധ്യമങ്ങള്‍ക്കു മാറിനില്‍ക്കാനാവില്ല.
​​പൊതുഗതാഗത സംവിധാനത്തിന് കരുത്ത് പകര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ബസ് കൊച്ചിയില്‍ ഓടി തുടങ്ങി. കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സി.എന്‍.ജി. വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലീനികരണം കുറയ്ക്കാനാകും. 48 സീറ്റുകളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്. മൂന്ന്, രണ്ട് വീതമുള്ള സീറ്റില്‍ ഹാന്‍ഡ് റെസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. ബസില്‍ കയറുമ്പോള്‍ യാത്രക്കാര്‍ വാതില്‍ അടയ്ക്കാന്‍ മറന്നുപോയാല്‍ അലാം പ്രവര്‍ത്തിക്കും. പ്രായമായവര്‍ക്ക് കയറാന്‍ വാതിലിന്റെ അടിഭാഗത്ത് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന ഫുട്ട് റെസ്റ്റും ഘടിപ്പിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിനും മലനീകരണം കുറയ്ക്കുന്നതിനും സഹായകരമാവുന്ന ഒരു നടപടിയാണ് സിഎന്‍ജിയില്‍ ഓടുന്ന ബസുകള്‍.
ഐ.ടി.പാര്‍ക്ക് എന്ന പദം തന്നെ പരിചിതമല്ലാതിരുന്ന രാജ്യത്ത് ആ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് തുടക്കമിട്ടത് നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു, കൃത്യം 27 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതെ, ഇന്ത്യയിലെ ആദ്യ ഐ.ടി പാര്‍ക്കായ തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക്.
കെ.പി.പി. നമ്പ്യാർ എന്ന ഇലക്ട്രോണിക്സ് വിദഗ്ദ്ധനാണ് ടെക്നോപാർക്ക് എന്ന ആശയം രൂപപ്പെടുത്തുന്നത്. കെ.പി.പി നമ്പ്യാര്‍ നല്‍കിയ പദ്ധതി രേഖയുടെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രിയായ നായനാരും, വ്യവസായമന്ത്രിയായ ഗൗരിയമ്മയും ഉദ്യോഗസ്ഥരും സിലിക്കന്‍ വാലിയില്‍ പോയി. കാര്യങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ നായനാര്‍ അമേരിക്കയില്‍ വെച്ചു തന്നെ ആദ്യ ഐ.ടി.പാര്‍ക്കിന് പച്ചക്കൊടി കാണിച്ചുവെന്നാണ് ചരിത്രം. തുടര്‍ന്ന് 1991 മാര്‍ച്ച് 31ന് കഴക്കൂട്ടത്ത് ടെക്‌നോപാർക്കിന്റെ തറക്കല്ലിട്ടു. പിന്നീട് വന്ന സര്‍ക്കാരുകള്‍ അതു മുന്നോട്ടു കൊണ്ടു പോയി. വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്ന കേരള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്കിന്റെ നേതൃത്വത്തിലാണ്ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
യാഥാര്‍ത്ഥ്യവും പൊതുബോധവും തമ്മില്‍ അന്തരം വര്‍ദ്ധിക്കുന്ന കാലത്ത് ഓര്‍മ്മകളുടെ വീണ്ടെടുക്കല്‍ രാഷ്ട്രീയ സമരമാണ്.
#KeralaLeads

NB: വാക്കുകൾക്ക് കടപ്പാട് - ബഹു. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ
ദേശീയ പാത വികസനം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് അനിവാര്യമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ് ഇത്‌. ജനങ്ങൾ ആണ് കേരളം വിഭാവനം ചെയ്യുന്ന വികസനത്തിന്റെ കേന്ദ്ര ബിന്ദു. ജനസാന്ദ്രത വളരെയധികമുള്ള നമ്മുടെ സംസ്ഥാനത്ത് അടിസ്ഥാന മേഖലയിൽ വികസനം എങ്ങനെ കൊണ്ടുവരണം എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ഇപ്പോഴത്തെ സർക്കാരിനുണ്ട്. റോഡ് വികസനമുൾപ്പടെ എല്ലാ കാര്യത്തിലും, സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റും, പണച്ചിലവ് കൂടിയാലും കെട്ടിടങ്ങളും, വീടുകളും പരമാവധി ഒഴിവാക്കി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വികസനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ അവരെ വിശ്വാസത്തിലെടുത്തു ചർച്ചയിലൂടെ പരിഹരിച്ചു പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വികസനം കൊണ്ടുവരുന്നതിൽ ഇച്‌ഛാശക്തിയുള്ള ഒരു സർക്കാറും മുഖ്യമന്ത്രിയും കേരളത്തിൽ ഉണ്ടെന്ന് കേന്ദ്ര മന്ത്രിമാർ അംഗീകരിക്കുന്നത് ഒരു പുത്തൻ അനുഭവമാണ്.

'നാം മുന്നോട്ട്' 14-ആം എപ്പിസോഡിൽ ചർച്ച ചെയ്യുന്നതും കേരളത്തിന്റെ റോഡ് വികസന കാഴ്ചപ്പാടിനെ കുറിച്ചാണ്.

https://youtu.be/-dbigpXVHng
​​സ്വയം പര്യാപ്തതയിലൂന്നിയ വികസനം, ഇതായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു മുന്നോട്ട് വെച്ച വികസന സങ്കല്‍പ്പം. ഉദാരവത്കരണത്തിനു ശേഷം സ്വയം പര്യാപതതയെന്ന ലക്ഷ്യം കേന്ദ്രസര്‍ക്കാറുകള്‍ ഉപേക്ഷിച്ചു, അതിനായി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ഇരുമ്പ് വിലക്ക് വില്‍ക്കുകയും ചെയ്യ്തു. എന്തായാലും ഉദാരവത്കരണത്തിന്റെയും ആശ്രയത്വത്തിന്റെയും ആ പാതയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കേരളം പലപ്പോഴും ധൈര്യം കാണിച്ചിരുന്നു. ഇവിടുത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്രാപിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതും ആ ലക്ഷ്യം മുന്നില്‍ കണ്ടു തന്നെയാണ്.

ആധുനിക ലോകത്ത് ഒരു വന്‍ശക്തിയായി നമ്മുടെ രാജ്യം കുതിച്ചുയരുന്നു എന്നു വമ്പ് പറയുമ്പോഴും ആ കുതിപ്പില്‍ നമ്മേ സഹായിക്കേണ്ട ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചക്കും ഉപകരണങ്ങള്‍ക്കുമായി നാം പലപ്പോഴും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍ സാര്‍വത്രികമായ ലാപ് ടോപ്പുകളും സെര്‍വര്‍ ക്ലാസ് മെഷിനുകളും നമ്മള്‍ പൂര്‍ണമായി നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നില്ല! മറ്റിടങ്ങളില്‍ നിര്‍മ്മിച്ച ഭാഗങ്ങള്‍ ഇവിടെ ഇറക്കുമതി ചെയ്യതു അസംബിള്‍ ചെയ്യുന്ന പ്രക്രിയയാണ് സംഭവിക്കുന്നത്. കാരണം ലാഭം മാത്രം പ്രതീക്ഷിക്കുന്ന കമ്പനികള്‍ക്ക് ഇത്തരം സാങ്കേതിക വിദ്യ ഇവിടെ വികസിച്ചു വരണമെന്നു നിര്‍ബന്ധമുണ്ടാവണമെന്നില്ല. എന്നാല്‍ ഇല്ക്ട്രോണിക്സ് രംഗത്തുള്‍പ്പടെ എല്ലാ മേഖലയിലും സ്വന്തമായി കഴിവുകള്‍ വികസിപ്പിക്കണമെന്ന് കേരളാ സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. കേരളത്തിനു അനുയോജ്യമായ വികസനത്തില്‍ ഉയര്‍ന്ന സാങ്കേതികവിദ്യാ വികസനം മുന്‍പന്തിയിലാണ്. അതിലേക്കുള്ള ഒരു ചെറുചുവടുവയ്പ്പാണ് സംസ്ഥാന ഹാര്‍ഡ്വെയര്‍ മിഷന്‍ വിഭാവനം ചെയ്യുന്ന ഇലക്ട്രോണിക് വ്യവസായ ആവാസ വ്യവസ്ഥ.

സംസ്ഥാനത്ത് ലാപ്ടോപ്പുകളും സെര്‍വറുകളും ഉല്പാദിപ്പിക്കുന്ന ഇലക്ട്രോണിക് വ്യവസായ ആവാസ വ്യവസ്ഥ (ഇക്കോസിസ്റ്റം) ഉണ്ടാക്കുന്നതിന് പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ പൊതുമേഖലാ സ്ഥപനമായ കെല്‍ട്രോണിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കമ്പനിയില്‍ കെല്‍ട്രോണിന് പുറമെ കെ.എസ്.ഐ.ഡി.സിക്കും കേരളത്തില്‍ നിലവിലുളള അനുബന്ധ ഘടക നിര്‍മാതാക്കള്‍ക്കും ഓഹരിയുണ്ടാകും.

സെമികണ്ടക്ടര്‍, മൈക്രോ പ്രൊസസ്സര്‍ എന്നിവ നിര്‍മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഇന്‍റല്‍ കോര്‍പ്പറേഷന്‍, ഇലക്ട്രോണിക് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് കേരളവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സംരംഭം ആരംഭിക്കുന്നതിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് കണക്കാക്കിയിട്ടുളളത്.
സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഒരു ലക്ഷം ലാപ്ടോപ്പ് ആവശ്യമുണ്ടെന്നാണ് കണക്ക്. കേരളത്തിന്‍റെ ഇലക്ട്രോണിക് വ്യവസായത്തിന് പുതുജീവന്‍ നല്‍കുന്ന പദ്ധതിയായി ഇതു മാറും.