Kerala Government
475 subscribers
487 photos
202 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കരുത്തോടെ മുന്നോട്ട്
-----
റേഷന്‍ ഓട്ടോയില്‍ വീട്ടിലെത്തിക്കാൻ 'ഒപ്പം'

* ആദ്യഘട്ടത്തിന് തൃശ്ശൂരില്‍ തുടക്കം

ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് റേഷന്‍ മുടങ്ങുമെന്ന പേടി ഇനി വേണ്ട. സര്‍ക്കാര്‍ 'ഒപ്പമുണ്ട്.' നാട്ടിലെ ഓട്ടോ സുഹൃത്തുക്കൾ റേഷന്‍ വിഹിതം വീട്ടുപടിക്കലെത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിക്ക് തുടക്കമായി. അതിദരിദ്ര പട്ടികയിലുളള ഗുണഭേക്താക്കളില്‍ റേഷന്‍കടയിലെത്തി വിഹിതം വാങ്ങാന്‍ ബുദ്ധിമുട്ടുളളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. റേഷന്‍കടയുടെയും ഗുണഭോക്താക്കളുടെയും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഓട്ടോ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി കടയില്‍ നിന്ന് വീടുകളിലേക്ക് സൗജന്യമായി സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. ഇ-പോസ് മെഷീന്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരിഗണിച്ച് ഗുണഭോക്താക്കള്‍ക്ക് താല്‍ക്കാലിക രസീത് ഓട്ടോ തൊഴിലാളികളുടെ കൈവശം (പ്രോക്‌സി സംവിധാനം- പകരക്കാരെ ചുമതലപ്പെടുത്തല്‍) കൊടുത്തുവിടും. റേഷന്‍ കൈപ്പറ്റിയത് ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമാണ് ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുന്നത്. മാസത്തിലൊരിക്കല്‍ മാത്രമായതിനാല്‍ നിരവധി ഓട്ടോ തൊഴിലാളികള്‍ ഒപ്പം പദ്ധതിക്ക് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്.

എല്ലാ മാസവും പത്തിനകം ഗുണഭോക്താക്കള്‍ക്ക് റേഷന്‍ എത്തിക്കാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം തൃശ്ശൂര്‍ ജില്ലയിലെ നടത്തറ പഞ്ചായത്തിലാണ് നടപ്പാക്കുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശ്ശൂര്‍ ജില്ലയില്‍ 5000ത്തിലധികംപേര്‍ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉണ്ട്. അതില്‍ ഇരുന്നൂറോളം അവശകുടുംബങ്ങളാണ്. സഹായം ആവശ്യമുളളവരുടെ ലിസ്റ്റ് സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറാക്കിട്ടുണ്ട്. താലൂക്ക്തല ഉദ്യേഗസ്ഥരുടെ നിരീക്ഷണത്തില്‍ ഒപ്പം പദ്ധതിയുടെ സുതാര്യത നിലനിര്‍ത്തും. അര്‍ഹമായ റേഷന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നൂതനമായ പദ്ധതിക്ക് തുടക്കം കുറിച്ചത്.

#oppam #kerala #keralagovernment #100daysprogramme