▶️ ഉയർന്ന തിരമാല ; കള്ളക്കടൽ: ജാഗ്രതാ നിർദേശം
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ്.
കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് 16/10/2024 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.
▶️ കള്ളക്കടൽ: താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
* തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
* കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
* ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
* എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
* തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
* മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
* കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
* കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
* കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും
കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
▶️ മഴ : മഞ്ഞ അലർട്ട്
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് 16/10/2024ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
#kerala #rainalert #hightidealert

മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് (ഒക്ടോബർ 25) തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
#rainalert #keralarains

👍2
വിവിധ ജില്ലകളിൽ കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു.
▶️ ഓറഞ്ച് അലർട്ട്:
* 25/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
▶️ മഞ്ഞ അലർട്ട്:
* 25/10/2024 : പാലക്കാട്, മലപ്പുറം,കോഴിക്കോട്.
പൊതുജനങ്ങൾ ജാഗ്രത തുടരണം.
(പുറപ്പെടുവിച്ച സമയം: 01:00 PM; 25/10/2024)

മഴ കണക്കിലെടുത്ത്വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് (26) മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
(പുറപ്പെടുവിച്ച സമയം: 01.00 PM; 26/10/2024)
#keralarains #rainalert

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന് https://keralanews.gov.in/26205/Kerala-awards-announced;-Kerala-Jyoti-to-MK-Sanu.html
keralanews.gov.in
കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്
2024ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് https://keralanews.gov.in/3310/1/Ezhuthachan-Puraskaram-for-Malayalam-writer-N-S-Madhavan.html
keralanews.gov.in
2024ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന്
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ https://keralanews.gov.in/3308/1/sslc-exam.html
keralanews.gov.in
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ
നോളേജ് ഇക്കോണമി മിഷനിൽ സന്നദ്ധ പ്രവർത്തകരാകാം https://keralanews.gov.in/26206/volunteer-in-the-Knowledge-Economy-Mission.html
keralanews.gov.in
നോളേജ് ഇക്കോണമി മിഷനിൽ സന്നദ്ധ പ്രവർത്തകരാകാം
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത തുടരണം.
#rainalert #keralarains
ജനങ്ങൾ ജാഗ്രത തുടരണം.
#rainalert #keralarains
കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണം.
#rainalert #keralarains
ജനങ്ങൾ ജാഗ്രത പാലിക്കണം.
#rainalert #keralarains
This media is not supported in your browser
VIEW IN TELEGRAM
ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള 2024 ന് കൊച്ചിയിൽ ആവേശത്തുടക്കം
#schoolsportsmeet #kerala
#schoolsportsmeet #kerala
Updated alert : @ 4 pm
മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു.
▶️ ഓറഞ്ച് അലർട്ട് :
* 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം
▶️ മഞ്ഞ അലർട്ട് :
* 08/11/2024: ആലപ്പുഴ, ഇടുക്കി, എറണാകുളം.
പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
(പുറപ്പെടുവിച്ച സമയം - 04.00 PM; 08/11/2024)
#rainalert #kerala

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവവും വെക്കേഷണല്‍ എക്‌സ്‌പോയും നവംബര്‍ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും.
വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്‌ത്രോത്സവം ആലപ്പുഴ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് സംഘടിപ്പിക്കുന്നത്.
ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്.
15 ന് വെള്ളിയാഴ്ച ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.
#sciencefest #kerala #schoolsciencefest

❤1👍1
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024)
https://www.facebook.com/share/p/1EcB5SFWm4/

Facebook
Log in or sign up to view
See posts, photos and more on Facebook.
കാലത്തിനനുസരിച്ച് തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്. ആ മാറ്റങ്ങൾ സ്വാംശീകരിച്ചുകൊണ്ട് തൊഴിലാളി സൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പായ 'വർക്ക് നിയർ ഹോം' പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനു കൊട്ടാരക്കരയിൽ നവംബർ 23 ന് തുടക്കം കുറിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ സാധ്യമാക്കുകയാണ്.
വിജ്ഞാനാധിഷ്ഠിത, വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വിദൂരമായി ജോലികൾ ചെയ്യുന്നതിനുള്ള വർക്ക്സ്പെയ്സുകളുടെ ഒരു ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ്, കേരളാ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ സ്ഥാപിതമാകുന്ന വർക്ക് നിയർ ഹോം പദ്ധതിയുടെ ലക്ഷ്യം. ഫ്രീലാൻസ് തൊഴിലുകളിൽ ഏർപ്പെടുന്നവർ, സ്റ്റാർട്ടപ്പുകൾ, സ്വന്തമായി ചെറുസംരംഭങ്ങൾ നടത്തുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ ഒരുക്കുന്നത്.
2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കൊട്ടാരക്കരയിലെ കേന്ദ്രത്തിൽ ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊല്ലം ജില്ലയിലെ ആദ്യ പാരിസ്ഥിതിക സൗഹൃദ-ഊർജ സംരക്ഷിത മാതൃകാ കെട്ടിടമെന്ന പ്രത്യേകത കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കെട്ടിടം കൈവരിക്കും. വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ. ജനകീയവും സർവ്വതലസ്പർശിയുമായ സാമൂഹ്യപുരോഗതിയാണ് നമ്മുടെ ലക്ഷ്യം.
#worknearhome #kdisc #keralagovernment

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
* അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
വയോജന സംരക്ഷണം
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)
കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
തണ്ണീർത്തട സംരക്ഷണം
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
* പരിഗണിക്കാത്ത വിഷയങ്ങൾ:
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
ലൈഫ് മിഷൻ
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ
വായ്പ എഴുതി തള്ളൽ
പോലീസ് കേസുകൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)
ജീവനക്കാര്യം (സർക്കാർ)
റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.
അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.

Media is too big
VIEW IN TELEGRAM
ന്യൂ ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേള (IITF) യിലെ കേരളത്തിൻ്റെ പവലിയനിൽ നിന്നുള്ള കാഴ്ചകൾ
#iitf #kerala #keralagovernment
#iitf #kerala #keralagovernment
👍1