കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തം വീട്ടിൽ അഭിമാനത്തോടെ കഴിയാൻ സൗകര്യമൊരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. ജനങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യമൊരുക്കുക എന്ന ബൃഹത് ലക്ഷ്യത്തോടെയാണ് സർക്കാർ 'ലൈഫ് മിഷൻ' പദ്ധതി ആവിഷ്‌കരിച്ചത്.
കഴിഞ്ഞ എട്ടുവർഷക്കാലയളവിൽ 4,27,736 വീടുകളാണ് പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്. 1,11,306 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. www.life2020.kerala.gov.in , https://lsgkerala.gov.in/ml/website/web കളിലൂടെ ഗുണഭോക്താക്കളുടെ പട്ടിക അറിയാം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പാർപ്പിക്കാൻ പുനർഗേഹം പദ്ധതിയിലൂടെ 2,578 കുടുംബങ്ങൾക്ക് ഭവനങ്ങൾ യാഥാർത്ഥ്യമായി. ഇതിൽ 390 എണ്ണം ഫ്ളാറ്റുകളും 2,188 വീടുകളുമാണ്. വിവിധ സ്ഥലങ്ങളിലായി 1,184 ഫ്ളാറ്റുകളുടെയും 1,240 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 4628 മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി. എട്ടുവർഷക്കാലയളവിൽ ആകെ 12,104 മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് വീടൊരുക്കാൻ സർക്കാരിനു കഴിഞ്ഞു.
#lifemission #keralagovernment #SabhimanamNavakeralam