Kerala Government
435 subscribers
340 photos
150 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Media is too big
VIEW IN TELEGRAM
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സജ്ജമാകുന്നത്.


#wayanadrehabilitation #keralagovernment #standwithwayanad
Media is too big
VIEW IN TELEGRAM
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്ക് തണലൊരുങ്ങുന്നു...!

#keralagovernment #wayanadrehabilitation #mundakkai

https://www.facebook.com/share/r/1VLXCn1yxw/
മേപ്പാടിയിൽ ടൗൺഷിപ്പ് ഉയരുമ്പോൾ അനേകം പേരുടെ വീടെന്ന സ്വപ്നമാണ് വീണ്ടും തളിർക്കുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സജ്ജമാകാൻ പോകുന്നത്. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 170 പേര്‍ സമ്മതപത്രം നൽകി. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക.

#keralagovernment #wayanadrehabilitation
Media is too big
VIEW IN TELEGRAM
ഉറപ്പാണ്‌ കരുതൽ, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ ചേർത്തുപിടിച്ച് സര്‍ക്കാർ!

#keralagovernment #wayanadrehabilitation
Media is too big
VIEW IN TELEGRAM
ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തതിനെത്തുടർന്നതാണ് ശനിയാഴ്ച നിർമാണം ആംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ വെള്ളിയാഴ്ചത്തെ ഉത്തരവിനെ തുടര്‍ന്ന് 17.77 കോടി രൂപ കൂടി കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുത്തത്.

കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും പെട്ടെന്ന് തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തത്. ദുരന്തബാധിതരെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് നീങ്ങാം.

#keralagovernment #wayanadrehabilitation