Kerala Government
475 subscribers
482 photos
199 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡും നാടിന് സമർപ്പിച്ചു.

താനൂർ മണ്ഡലത്തിലെ മുഹ്‌യുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ പാലം വരെയുള്ള 3.85 കിലോമീറ്റർ തീരദേശ ഹൈവേയുടെ ആദ്യ റീച്ചാണ് ഉദ്ഘാടനം ചെയ്തത്. 15.6 മീറ്റർ വീതിയുള്ള റോഡിൽ ഏഴു മീറ്റർ വീതിയിൽ കാര്യേജ് വേ, 1.5 മീറ്റർ വീതം ഇരുവശങ്ങളിൽ നടപ്പാത, 2.5 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, 1.55 മീറ്റർ വശങ്ങളിൽ വെള്ളച്ചാൽ എന്നിവയുണ്ട്.

കിഫ്‌ബി മാനദണ്ഡങ്ങൾ അനുസരിച്ച് സുരക്ഷാ റോഡ് മാർക്കിങ്ങുകൾ, സ്റ്റഡുകൾ, റിഫ്ലക്റ്റിങ് ടൈലുകൾ, ആധുനിക രീതിയിലുള്ള ബസ് ഷെൽട്ടറുകൾ, ദിശ ബോർഡുകൾ, സ്ഥലനാമ ബോർഡുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ സൈക്കിൾ ട്രാക്ക് സഹിതമുള്ള റോഡാണിത്.

21.57 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് കെ.ആര്‍.എഫ്.ബി വിഭാഗമാണ് മുഹ് യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള 3.85 കി.മീ റോഡ് നിർമിച്ചത്. 1.5 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗമാണ് 1.7 കിലോമീറ്റർ നീളത്തിലുള്ള താനൂര്‍-പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡ് പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിൻ്റെ വികസനത്തിലും നാഴികക്കല്ലാകും.

#coastalhighway #keralagovernment #roaddevelopment
👍1