Kerala Government
477 subscribers
485 photos
201 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു (Heat rash) കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

▶️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍
ഉപയോഗിക്കുക.

· കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.

· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്

· ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.

· ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

#kerala #healthcare #dehydration #summerdiseases
👍1
കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തം വീട്ടിൽ അഭിമാനത്തോടെ കഴിയാൻ സൗകര്യമൊരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. ജനങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യമൊരുക്കുക എന്ന ബൃഹത് ലക്ഷ്യത്തോടെയാണ് സർക്കാർ 'ലൈഫ് മിഷൻ' പദ്ധതി ആവിഷ്‌കരിച്ചത്.

കഴിഞ്ഞ എട്ടുവർഷക്കാലയളവിൽ 4,27,736 വീടുകളാണ് പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്. 1,11,306 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. www.life2020.kerala.gov.in , https://lsgkerala.gov.in/ml/website/web കളിലൂടെ ഗുണഭോക്താക്കളുടെ പട്ടിക അറിയാം.

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പാർപ്പിക്കാൻ പുനർഗേഹം പദ്ധതിയിലൂടെ 2,578 കുടുംബങ്ങൾക്ക് ഭവനങ്ങൾ യാഥാർത്ഥ്യമായി. ഇതിൽ 390 എണ്ണം ഫ്ളാറ്റുകളും 2,188 വീടുകളുമാണ്. വിവിധ സ്ഥലങ്ങളിലായി 1,184 ഫ്ളാറ്റുകളുടെയും 1,240 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 4628 മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി. എട്ടുവർഷക്കാലയളവിൽ ആകെ 12,104 മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് വീടൊരുക്കാൻ സർക്കാരിനു കഴിഞ്ഞു.

#lifemission #keralagovernment #SabhimanamNavakeralam
മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ മികച്ച സ്വീകാര്യത : സ്പീക്കർ എ എൻ ഷംസീർ https://keralanews.gov.in/26457/Media-day-celebrations-.html
This media is not supported in your browser
VIEW IN TELEGRAM
കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ആറാം ഘട്ടം 'അശ്വമേധം 6.0' ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ ജനുവരി 30ന് ആരംഭിക്കുന്നു. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ രണ്ടാഴ്ചക്കാലമാണ് ഈ ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദര്‍ശനം നടത്തുന്നത്. ഇതോടൊപ്പം കുഷ്ഠരോഗ ബോധവത്കരണം ലക്ഷ്യമാക്കി സ്പര്‍ശ് ക്യാമ്പയിനും നടത്തും.

സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠ രോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകയും ഒരു സന്നദ്ധ പ്രവര്‍ത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ഈ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണം.



#keralagovernment #aswamedham #leprosyeradication
പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: എം. ബി രാജേഷ്
https://keralanews.gov.in/26461/Hygienic-market-Nedumangad.html

നെടുമങ്ങാട് ഹൈജീനിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണോദ്ഘാടനവും അറവുശാലയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു
കുവൈറ്റ് തീപിടുത്തം: പരിക്കേറ്റ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം https://keralanews.gov.in/26462/One-lakh-each-alloted-to-Kuwait-fire-victims.html
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: 5,55,79,023 രൂപ കൂടി അനുവദിച്ചു https://keralanews.gov.in/26463/More-fund-for-Local-road-development-.html
സ്വന്തം ഭൂമിയെന്ന സ്വപ്‌നം ജനങ്ങൾക്ക് യാഥാർത്ഥ്യമാക്കി സർക്കാരിന്റെ പട്ടയമേളകൾ. ഒരാൾക്ക് ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സർക്കാർ കഴിഞ്ഞ എട്ട് വർഷങ്ങൾ കൊണ്ട് 3,57,898 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ഭൂമി ഇല്ലാത്തവരെ കണ്ടെത്തൽ, അവർക്ക് നൽകാൻ ഭൂമി കണ്ടെത്തൽ, ആവശ്യമായ അനുമതികളും ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ പെട്ട് കിടക്കുന്ന ഭൂമികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കൽ, തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ വേഗത്തിൽ നടത്തിയാണ് അനേകർക്ക് റവന്യുവകുപ്പ് പട്ടയം നൽകിയത്.

ഒന്നര ലക്ഷം പട്ടയങ്ങൾ കൂടി വിതരണം ചെയ്ത് 10 വർഷം കൊണ്ട് 5 ലക്ഷം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സർക്കാർ.

#keralagovernment #pattayam #landdeeds #SabhimanamNavakeralam
ഫെബ്രുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും https://keralanews.gov.in/26466/Electricity-charge-reduction-.html
ആരോഗ്യമേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി സർക്കാർ മുന്നോട്ട്. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഉടച്ചുവാർത്ത സർക്കാർ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു, മരുന്ന് ക്ഷാമം ഇല്ലാതാക്കി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.

ഇതിനോടകം 688 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്.
സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

ആരോഗ്യ മേഖലയ്ക്കായി 2,800 കോടിയോളം രൂപ ബജറ്റ് വിഹിതം നീക്കി വെച്ച സർക്കാർ, നിർധനരായ രോഗികള്‍ക്ക് പ്രതിവർഷം 1600 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സൗജന്യ ചികിത്സയ്ക്ക് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്.

ആശുപത്രികളിൽ ട്രോമകെയർ നെറ്റ്‌വർക്ക് സംവിധാനം നടപ്പാക്കുകയും, സാന്ത്വന പരിചരണ മേഖലയിൽ സാന്ത്വന പരിചരണ ഗ്രിഡ് ആരംഭിച്ചു കൊണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് സർക്കാർ.

#keralagovernment #healthcare #SabhimanamNavakeralam