Kerala Government
475 subscribers
487 photos
202 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ
സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകൾ 9 ന് തിങ്കളാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബർ 9 ന് ആരംഭിക്കുന്ന താലൂക്ക്തല അദാലത്തുകൾ ജനുവരി 13 വരെ നീണ്ട് നിൽക്കും.

▶️ പരാതി സമർപ്പിക്കേണ്ടത് എങ്ങനെ :

karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തിമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം.

കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാം.

പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.

07/ 12/ 2024 വരെ ആകെ 8336 പരാതികളാണ് ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം താലൂക്ക്തല അദാലത്ത് ഗവൺമെൻ്റ് വിമൺസ് കോളേജിൽ നടക്കും. രാവിലെ 10 ന് മുഖ്യമന്തി പിണറായി വിജയൻ താലൂക്ക്തല അദാലത്തിൻ്റെ സംസ്ഥാനതല ഉത്ഘാടനം നിർവഹിക്കും.

* തിങ്കൾ / ചൊവ്വ ദിവങ്ങളിലെ താലൂക്ക് തല അദാലത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ:

9/12/ 2024 - തിരുവനന്തപുരം താലൂക്ക്
സ്ഥലം - ഗവ: വിമൻസ് കോളേജ്
പങ്കെടുക്കുന്ന മന്ത്രിമാർ : വി ശിവൻകുട്ടി, ജി ആർ അനിൽ

9/12/ 2024 - കോഴഞ്ചേരി താലൂക്ക്
സ്ഥലം - റോയൽ ഓഡിറ്റോറിയം പത്തനംതിട്ട
പങ്കെടുക്കുന്ന മന്ത്രിമാർ : വീണാ ജോർജ്ജ്, പി. രാജീവ്

9 /12/ 2024 - കോഴിക്കോട് താലൂക്ക്
സ്ഥലം - പി കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ കോവൂർ
പങ്കെടുക്കുന്ന മന്ത്രിമാർ : പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രൻ

9 /12/ 2024 - കോട്ടയം താലൂക്ക്
സ്ഥലം - ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ
പങ്കെടുക്കുന്ന മന്ത്രിമാർ : റോഷി അഗസ്റ്റിൻ , വി എൻ വാസവൻ

9 /12/ 2024 - കണ്ണൂർ താലൂക്ക്
സ്ഥലം - കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ : രാമചന്ദ്രൻ കടന്ന പള്ളി , ഒ ആർ കേളു , പി. പ്രസാദ്

10/ 12 / 2024 - നെയ്യാറ്റിൻക്കര താലൂക്ക്
സ്ഥലം - എസ് എൻ ഓഡിറ്റോറിയം
പങ്കെടുക്കുന്ന മന്ത്രിമാർ : വി. ശിവൻകുട്ടി , ജി ആർ അനിൽ

10/ 12 / 2024 - തലശേരി താലൂക്ക്
സ്ഥലം - കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ : രാമചന്ദ്രൻ കടന്ന പള്ളി , ഒ ആർ കേളു , പി . പ്രസാദ്

10/ 12 / 2024 - മല്ലപ്പള്ളി താലൂക്ക്
സ്ഥലം - സെൻ്റ് ജോൺസ് ബദനി ഓർത്തഡോക്സ് ചർച്ച് മല്ലപ്പള്ളി
പങ്കെടുക്കുന്ന മന്ത്രിമാർ : വീണാ ജോർജ്ജ് , പി. രാജീവ്

10/12/ 2024 - വൈക്കം താലൂക്ക്
സ്ഥലം - സെൻ്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ വൈക്കം
പങ്കെടുക്കുന്ന മന്ത്രിമാർ - റോഷി അഗസ്റ്റിൻ വി എൻ വാസവൻ

10/ 12/ 2024 - വടകര താലൂക്ക്
സ്ഥലം - വടകര മുനിസിപ്പൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ - പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രൻ

▶️ അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

വയോജന സംരക്ഷണം

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)

കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

തണ്ണീർത്തട സംരക്ഷണം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

▶️ പരിഗണിക്കാത്ത വിഷയങ്ങൾ:

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ

ലൈഫ് മിഷൻ

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ

വായ്പ എഴുതി തള്ളൽ

പോലീസ് കേസുകൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)

ജീവനക്കാര്യം (സർക്കാർ)

റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.

അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധതലങ്ങളിൽ പലഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.

#karuthalumkaithangum #keralagovernment
*തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും*

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരും.

പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും, ആയൽക്കൂട്ടങ്ങൾ , ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ഉദ്ദേശ്യം. രോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊളുന്ന എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2025 നവംബർ ഒന്നിനുള്ളിൽ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടിയാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുന്നത്.
കരുതലും കൈത്താങ്ങും : മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല അദാലത്തിന് ഡിസംബർ 9 തിങ്കളാഴ്ച തുടക്കമാവുകയാണ്.

സംസ്ഥാനതല ഉദ്ഘാടനം 9 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

#karuthalumkaithangum #keralagovernment
Media is too big
VIEW IN TELEGRAM
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.

#karuthalumkaithangum #keralagovernment #talukadalat
അരുവിക്കര ഡാമിൽ നിന്ന് എക്കലും മണ്ണും മാറ്റി സംഭരണശേഷി വർധിപ്പിക്കുന്നു https://keralanews.gov.in/26303/Aruvikkara-dam-desiltation-project.html
മന്ത്രിസഭായോഗ തീരുമാനങ്ങൾ (11/12/2024)

https://www.facebook.com/share/p/15Rn6DKkDc/
വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10 മണിക്ക് വൈക്കത്തു നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണവും നിർവഹിക്കും.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥമാണ് വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചത്.

#vaikomsatyagraham #periyarmemorial #kerala

https://www.facebook.com/share/v/12CmFmNCzbW/