Kerala Government
477 subscribers
485 photos
202 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മഴ കണക്കിലെടുത്ത്വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് (26) മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

(പുറപ്പെടുവിച്ച സമയം: 01.00 PM; 26/10/2024)
#keralarains #rainalert
കേരളപ്പിറവി ദിനാശംസകൾ!

#kerala #keralapiravi
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ https://keralanews.gov.in/3308/1/sslc-exam.html
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങൾ ജാഗ്രത തുടരണം.

#rainalert #keralarains
കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണം.

#rainalert #keralarains
This media is not supported in your browser
VIEW IN TELEGRAM
ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള 2024 ന് കൊച്ചിയിൽ ആവേശത്തുടക്കം


#schoolsportsmeet #kerala
Updated alert : @ 4 pm

മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട് :
* 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം

▶️ മഞ്ഞ അലർട്ട് :
* 08/11/2024: ആലപ്പുഴ, ഇടുക്കി, എറണാകുളം.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 04.00 PM; 08/11/2024)

#rainalert #kerala
കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവവും വെക്കേഷണല്‍ എക്‌സ്‌പോയും നവംബര്‍ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും.

വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്‌ത്രോത്സവം ആലപ്പുഴ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് സംഘടിപ്പിക്കുന്നത്.
ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്.


15 ന് വെള്ളിയാഴ്ച ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

#sciencefest #kerala #schoolsciencefest
1👍1
കാലത്തിനനുസരിച്ച് തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്. ആ മാറ്റങ്ങൾ സ്വാംശീകരിച്ചുകൊണ്ട് തൊഴിലാളി സൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പായ 'വർക്ക് നിയർ ഹോം' പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനു കൊട്ടാരക്കരയിൽ നവംബർ 23 ന് തുടക്കം കുറിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ സാധ്യമാക്കുകയാണ്.

വിജ്ഞാനാധിഷ്ഠിത, വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വിദൂരമായി ജോലികൾ ചെയ്യുന്നതിനുള്ള വർക്ക്സ്പെയ്സുകളുടെ ഒരു ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ്, കേരളാ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ സ്ഥാപിതമാകുന്ന വർക്ക് നിയർ ഹോം പദ്ധതിയുടെ ലക്ഷ്യം. ഫ്രീലാൻസ് തൊഴിലുകളിൽ ഏർപ്പെടുന്നവർ, സ്റ്റാർട്ടപ്പുകൾ, സ്വന്തമായി ചെറുസംരംഭങ്ങൾ നടത്തുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ ഒരുക്കുന്നത്.

2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കൊട്ടാരക്കരയിലെ കേന്ദ്രത്തിൽ ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊല്ലം ജില്ലയിലെ ആദ്യ പാരിസ്ഥിതിക സൗഹൃദ-ഊർജ സംരക്ഷിത മാതൃകാ കെട്ടിടമെന്ന പ്രത്യേകത കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കെട്ടിടം കൈവരിക്കും. വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ. ജനകീയവും സർവ്വതലസ്പർശിയുമായ സാമൂഹ്യപുരോഗതിയാണ് നമ്മുടെ ലക്ഷ്യം.

#worknearhome #kdisc #keralagovernment
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.

* അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

വയോജന സംരക്ഷണം

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)

കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

തണ്ണീർത്തട സംരക്ഷണം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

* പരിഗണിക്കാത്ത വിഷയങ്ങൾ:

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ

ലൈഫ് മിഷൻ

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ

വായ്പ എഴുതി തള്ളൽ

പോലീസ് കേസുകൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)

ജീവനക്കാര്യം (സർക്കാർ)

റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.

അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.
Media is too big
VIEW IN TELEGRAM
ന്യൂ ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേള (IITF) യിലെ കേരളത്തിൻ്റെ പവലിയനിൽ നിന്നുള്ള കാഴ്ചകൾ

#iitf #kerala #keralagovernment
👍1
This media is not supported in your browser
VIEW IN TELEGRAM
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിലായി അദാലത്തുകൾ സംഘടിപ്പിച്ചത്. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തും നടത്തിയിരുന്നു. ഇതിന്റെ തുടർച്ച ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടത്തുകയാണ്.

ഈ താലൂക്ക് അദാലത്തുകളുടെ നേതൃപരമായ ചുമതലകൾ വിവിധ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ, വയോജന സംരക്ഷണം, റവന്യു റിക്കവറി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പരാതികൾ അദാലത്തുകളിൽ പരിശോധിക്കും.

#keralagovernment #talukadalat #karuthalumkaithangum
മന്ത്രിസഭായോഗ തീരുമാനങ്ങൾ (27/11/2024)
----

* പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു

നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വ്വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം (Skill) ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും.

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനം വേഗത്തിലാക്കാന്‍ അംഗപരിമിതര്‍ക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം. എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കണം.

* മുനമ്പം; മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരം നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായര്‍ ജുഡിഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമ്മിഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

* വിഴിഞ്ഞം; സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏര്‍പ്പെടാൻ അനുമതി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏർപ്പെടും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം നല്‍കി. കരട് സപ്ലിമെന്‍ററി കണ്‍സഷന്‍ കരാര്‍ അംഗീകരിച്ചു. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്‍ററി കരാര്‍ ആവശ്യമായി വന്നത്. നിയമ വകുപ്പിന്‍റെയും അഡ്വക്കറ്റ് ജനറലിന്‍റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്‍ററി കരാറിന് മന്ത്രിസഭ അനുമതി നല്‍കിയത്.

കരാര്‍ പ്രകാരം 2045ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടപ്രവര്‍ത്തികള്‍ 2028 ഓടെ പൂര്‍ത്തീകരിക്കും. നേരത്തെയുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്‍റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാകും. ഇതുവഴി 4 വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്‍റെ കുറഞ്ഞ ശേഷി 30 ലക്ഷം ടി ഇ യു ആവും.
കോവിഡും ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് 5 വര്‍ഷം നീട്ടി നല്‍കും. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രുപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ കരാര്‍ കാലാവധി അഞ്ച് വര്‍ഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവെച്ച തുകയും സര്‍ക്കാര്‍ വസൂലാക്കും.

* യാത്രാബത്ത അനുവദിക്കും

കുടുംബശ്രീ മിഷനില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സിഡിഎസ് (Community Development Societies) അംഗങ്ങള്‍ക്ക് യാത്രാബത്തയായി പ്രതിമാസം 500 രൂപ അനുവദിക്കും.

* വാഹനാപകടം; മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താന്‍ നടപടി

തൃശ്ശൂര്‍ നാട്ടികയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആശ്രിതരെ കണ്ടെത്തി ധനസഹായം നല്‍കാനുള്ള തുടര്‍നടപടികള്‍ മുഖ്യമന്ത്രിതലത്തില്‍ സ്വീകരിക്കും.

* വയോജന കമ്മീഷന്‍ ഓര്‍ഡിനന്‍സ്

കരട് വയോജന കമ്മീഷന്‍ ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. ഇത് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപര്‍ശ ചെയ്യും. വയോജനങ്ങളുടെ ക്ഷേമത്തിനായി മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനും, കഴിവുകൾ പൊതുസമൂഹത്തിലേക്ക് ഉപയുക്തമാക്കുന്നതിലേക്കാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും, വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളിലോ, ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നതു സംബന്ധിച്ച പരിശോധന നടത്തുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുകയുമാണ് ലക്ഷ്യം. ചെയര്‍മാനും മൂന്നില്‍ കുറയാത്ത അംഗങ്ങളും ഉണ്ടാകും.

* നിയമനം

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായി റിഷ ടി ഗോപാലിനെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

* ഭേദഗതി

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് പതിച്ചു നല്‍കിയ കോഴിക്കോട് ബേപ്പൂരിലെ 39 സെന്‍റ് ഭൂമി സര്‍ക്കാര്‍ നിശ്ചയിച്ച തുക പൂര്‍ണമായി ഒഴിവാക്കിയോ നാമമാത്ര തുക ഈടാക്കിയോ പതിച്ചു നല്‍കിയ ഉത്തരവില്‍ ഭേദഗതി വരുത്തും.

* റോയൽറ്റി, സീനിയറേജ് ചാർജ് ഇളവ്

വേമ്പനാട് കായലിലെ ദേശീയ ജലപാതയിൽ ഉൾപ്പെട്ടുവരുന്ന ഭാഗത്ത് നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന സ്പോയിൽ ദേശീയപാത66-ൻ്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കുവേണ്ടി ദേശീയപാതാ അതോറിറ്റിക്ക് വില ഈടാക്കാതെ നൽകുന്നതിന് പൊതു താത്പര്യം മുൻനിറുത്തി അനുമതി നല്‍കും. ഈ സ്പോയിലിന് റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ വ്യവസ്ഥകളോടെ ഇളവ് നൽകും. ഈ തുക റോഡ് വികസനത്തിന് ചെലവാകുന്ന തുകയില്‍ നിന്ന് കുറയ്ക്കുവാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട് അഭ്യര്‍ത്ഥിക്കുവാനും തീരുമാനിച്ചു.

* ഭൂമി കൈമാറ്റം

പറവൂര്‍ വില്ലേജിലെ 20.91ആര്‍ ഭൂമി പറവൂര്‍ കോടതി സമുച്ചയ നിര്‍മ്മാണത്തിന് രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം നിബന്ധനകള്‍ക്ക് വിധേയമായി നീതിന്യായ വകുപ്പിന് കൈമാറി നല്‍കിയ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

പറവൂർ സബ് ട്രഷറി പ്രവർത്തിച്ചിരുന്ന 07.62 ആർ വിസ്തീർണ്ണമുള്ള സ്ഥലം നോർത്ത് പറവൂർ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം നിബന്ധനകൾക്ക് വിധേയമായി ട്രഷറി വകുപ്പിന് കൈമാറി നൽകും.

* ഭൂമി പതിച്ചു നൽകും

കാസർഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകൾക്കു വിധേയമായി കൈവശഭൂമി പതിച്ചു നൽകുവാൻ സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.

മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരോ, ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരിൽ നിന്നും ഭൂമി കൈമാറികിട്ടിയവരോ, വിലയ്ക്ക് വാങ്ങിയവരോ ആയവരും കൈവശഭൂമിയുടെ നികുതി മുൻപ് ഒടുക്കിയിരുന്നവരുമായ 3 പേരില്‍ നിന്നും തുടർന്നും ഭൂനികുതി സ്വീകരിയ്ക്കും. മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചുവന്നിരുന്ന 5 പേർക്ക് ലാൻഡ് ക്രയസർട്ടിഫിക്കറ്റ് നൽകും. ഭൂമി പതിച്ചു കിട്ടുന്നതിന് അർഹരായ 4 പേര്‍ക്ക് കൈവശഭൂമി പതിച്ചു നൽകും.

* ഇളവ് അനുവദിച്ചു

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റോഡ്, പ്രൊട്ടക്ഷന്‍ വര്‍ക്കിന്‍റെ ഭാഗമായ റീട്ടേയിനിങ്ങ് മതില്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

* ദര്‍ഘാസ് അനുവദിച്ചു

'JJM- Augmentation of ARWSS to Bharanikkavu, Thekkekkara, Vallikkunnam and Krishnapuram Panchayaths' എന്ന പദ്ധതിക്ക് കീഴിലുള്ള ജൽ ജീവൻ മിഷൻ പ്രവൃത്തിക്ക് ലഭിച്ച ദര്‍ഘാസ് അനുവദിച്ചു.

* തസ്തിക
👍1