Kerala Government
477 subscribers
485 photos
201 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കൊക്കോകോള കമ്പനിയുടെ കൈവശമുള്ള പ്ലാച്ചിമടയിലെ 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും https://keralanews.gov.in/21274/Newstitleeng.html
ആധുനിക സാങ്കേതിക സംവിധാനങ്ങൾ നല്ല റോഡ് സംസ്‌കാരം വളർത്താൻ: മുഖ്യമന്ത്രി https://keralanews.gov.in/21270/Smart-license-card.html
മേയ് 19 വരെ എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കില്ല https://keralanews.gov.in/21269/Newstitleeng.html
ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കി തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറന്നു https://keralanews.gov.in/2109/1/thodukappukunn-eco-tourism-project.html
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട സർവീസ് ഏപ്രിൽ 25ന് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും ആണ് സർവ്വീസ് നടത്തുക. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.
നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവ് വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു.

പത്ത് ദ്വീപുകളിലായി 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും. സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾക്ക് രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാർഡ് കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയ്ക്കുണ്ട്. വൈറ്റിലയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് ബോട്ടുകൾക്ക് പൊതുനിയന്ത്രണവും ഉണ്ടാകും.

ശീതികരിച്ച ബോട്ട് യാത്രയ്ക്ക് മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതി വാട്ടർ മെട്രോയെന്ന സ്വപ്നം ഇതോടെ യാഥാർഥ്യമാവുകയാണ്. മെട്രോയ്ക്ക് അനുബന്ധമായി ജലമെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാകുകയാണ് കൊച്ചി.

#kochiwatermetro #kerala #kmrcl #watermetro
ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന്റെ ഭാവിക്കു മുതൽക്കൂട്ട്: മുഖ്യമന്ത്രി https://keralanews.gov.in/21326/Digital-science-park.html
കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകും: പ്രധാനമന്ത്രി https://keralanews.gov.in/21325/Kochi-water-metro.html
കേരളത്തിൽ 200 കോടി രൂപ സർക്കാർ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാന ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാണ് യാഥാർത്ഥ്യമാകുന്നു. ഇതോടെ രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കാണ് കേരളത്തിൽ നിലവിൽ വരുന്നത്.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്റ്റീവ് - ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.

വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് വലിയ ഉത്തേജനമാകും സംസ്ഥാന സർക്കാരിന്റെ പൂർണ മുൻ കൈയിലുള്ള ഡിജിറ്റൽ സയൻസ് പാർക്ക്.

#kerala #sciencepark
ഒരിക്കലും ക്രെഡിറ്റ് കാർഡ് നമ്പർ , സി.വി. വി , പിൻ നമ്പർ എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഇമെയിലിലൂടെ പങ്കു വയ്ക്കരുത്.

#staysafeonline #kerala
👍2
ആരോഗ്യ രംഗത്ത് മറ്റൊരു സുപ്രധാന മുന്നേറ്റം; വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും https://keralanews.gov.in/2133/1/Kerala-launches-free-home-dialysis-scheme-in-all-districts.html
മഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു https://keralanews.gov.in/21402/Kerala-rain-alert.html
ലാഭത്തിലോടി കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്; ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ് https://keralanews.gov.in/21403/Ksrtc-yatra-fuels.html