Kerala Government
476 subscribers
486 photos
202 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
എഫ് എ സി ടി ക്യാമ്പസിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സയൻസ് പാർക്ക് ഒരുങ്ങുന്നു https://keralanews.gov.in/21137/Cochin-university-Science-park.html
ഓൺലൈൻ വഴിയുള്ള എല്ലാ ആശയവിനിമയങ്ങളും ധനകാര്യ ഇടപാടുകളും സുരക്ഷിതമായ വെബ്‌സൈറ്റുകളും ആപ്പുകളും വഴിയാണ് എന്ന് നമുക്ക് ഉറപ്പാക്കാം. മെസേജുകളായി വരുന്ന ലിങ്കുകൾ വിശ്വസ്തമാണെന്ന് ഉറപ്പാക്കി മാത്രം ക്ലിക്ക് ചെയ്യാം. ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം. ഓൺലൈൻ ഇടപാടുകളിലും സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയങ്ങളിലും സുരക്ഷിതമായ രീതികൾ പിന്തുടരാം.

സുരക്ഷിതരായിരിക്കാം നമുക്ക് ഓൺലൈനിൽ!

#staysafeonline #kerala
സാമൂഹ്യ സുരക്ഷ പെൻഷൻ: ഇതു വരെ 16730.67 കോടി രൂപ അനുവദിച്ചു https://keralanews.gov.in/21216/Penssion.html
ഇമെയിൽ, വാട്ട്സ് ആപ്പ് , എസ്.എം.എസ് തുടങ്ങിയവ വഴി വരുന്ന ലിങ്കുകൾ അവയുടെ വിശ്വസ്തത ഉറപ്പാക്കി മാത്രം ക്ലിക്ക് ചെയ്യുക. ഓഫറുകളുടെയും സേവനങ്ങളുടെയും പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ വ്യാജ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്ത് ഫിഷിംഗ് സൈറ്റുകളുടെയോ മാൽവെയറുകളുടെയോ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കാം.

#staysafeonline #kerala #cybersafety
പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.

ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകും. സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. എന്നാല്‍, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിര്‍മ്മാണ ചുമതല.

കളിക്കളം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തില്‍ മാനേജിങ്ങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം കായികവകുപ്പ് മുന്‍കൈയെടുത്ത് സജ്ജമാക്കുകയാണ്. കായികക്ഷമതാ മിഷന്‍, തദ്ദേശ സ്ഥാപനതല സ്പോട്സ് കൗണ്‍സില്‍, 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്നസ് സെന്ററുകള്‍ എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ രംഗത്തെ സുപ്രധാന ചുവടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി.

#kerala #sportskerala #karuthodemunnott
നിങ്ങളുടെ കമ്പ്യൂട്ടറുകൾ ആൻറിവൈറസ് സോഫ്ട്‌വെയറുകൾ ഉപയോഗിച്ച് വൈറസുകളിൽനിന്നും മറ്റ് മാൽവെയറുകളിൽനിന്നും സംരക്ഷിക്കുക
തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളും മൃഗങ്ങളും ഉടനെത്തും https://keralanews.gov.in/21242/Newstitleeng.html
ഡ്രൈവിംഗ് ലൈസൻസ് ഇനിമുതൽ സ്മാർട്ടായി എളുപ്പത്തിൽ സൂക്ഷിക്കാം. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വന്നത്. സീരിയൽ നമ്പർ, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.

പുതിയ ലൈസൻസ് അപേക്ഷകരെ കൂടാതെ വിലാസം മാറ്റുന്നതിനും മറ്റും അപേക്ഷിക്കുന്നവർക്കും പുതിയ പിവിസി പെറ്റ് ജി കാർഡ് ആണ് ലഭിക്കുക. മറ്റ് മാറ്റങ്ങൾ ഇല്ലാതെ നിലവിലെ ലൈസൻസ് കാർഡ് രൂപത്തിലാക്കണമെങ്കിൽ സാരഥി സോഫ്‌റ്റ്വെയറിലെ റിപ്ലെയ്‌സ്‌മെന്റ് ഓഫ് ഡിഎൽ സർവീസ് ഉപയോഗിച്ച് മാറ്റാൻ സാധിക്കും. നേരത്തെ ഓരോ മേഖലാ ഓഫീസുകളിൽ നിന്നാണ് ലൈസൻസ് പ്രിന്റ് ചെയ്തു നൽകിയിരുന്നത്. ഇനിമുതൽ പ്രിന്റിങ് കേന്ദ്രീകൃതം ആകും. എറണാകുളത്താണ് ലൈസൻസ് പിവിസി പെറ്റ് ജി കാർഡ് രൂപത്തിലാക്കുന്നത്. ഇതിനായി എംവിഡി ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നത് കൂടാതെ ഔട്ട്‌സോഴ്‌സ് ചെയ്യും. മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന ഓഫീസിൽനിന്നും അപേക്ഷകന്റെ ലൈസൻസ് നേരിട്ട് തപാൽ വഴി അയക്കും.

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം താമസിയാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറ്റും. നിലവാരമുള്ള, സൂക്ഷിക്കാൻ എളുപ്പമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.

#kerala #smartdrivinglicence