Kerala Government
476 subscribers
487 photos
202 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
This media is not supported in your browser
VIEW IN TELEGRAM
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാക്വിസ് മത്സരത്തിൽ സ്മാർട്ട് ഫോണിലൂടെ നിങ്ങൾക്കും പങ്കെടുക്കാം.

ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ.ഇ.എഫ്.കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.

രജിസ്ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922. www.iefk.in

#iefk #kerala
നാടിന്റെ ശോഭനമായ ഭാവിക്കായി ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ https://keralanews.gov.in/26439/Republic-day-message-from-CM.html
സംവിധായകൻ ഷാഫിയുടെ വിയോഗം; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു https://keralanews.gov.in/3431/1/Director-shaffi-passes-away-.html
യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കും https://keralanews.gov.in/26441/Tiger-attack-at-wayanad-.html
വ്യത്യാസങ്ങൾക്കിടയിലും ഏവരും ഒരുമിച്ച് പ്രവർത്തിച്ച് മുന്നേറണം: ഗവർണർ https://keralanews.gov.in/26442/Newstitleeng.html
*വന്യജീവി ആക്രമണം*

*മാനന്തവാടി നഗരസഭയിലെ വിവിധ വാർഡുകളിൽ നാളെ കർഫ്യൂ പ്രഖ്യാപിച്ചു*


വന്യജീവി ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ ഡിവിഷൻ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷൻ രണ്ട് പിലാക്കാവ്, ഡിവിഷൻ 36 ചിറക്കര പ്രദേശങ്ങളിൽ തിങ്കൾ (ജനുവരി 27) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കർഫ്യൂം പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
സാധാരണക്കാരുടെ സുരക്ഷിതമായ ജീവിതത്തിന് രാജ്യത്ത് ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.

2016ലെ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ നിലവിൽ 63.67 ലക്ഷം പേർക്ക് 1600 രൂപ വീതം സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ നൽകുന്നു.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ ഇതുവരെ 35,400 കോടി രൂപ വിതരണം ചെയ്തു.

സാമൂഹ്യസുരക്ഷ പെൻഷൻ വിഹിതത്തിൽ 98 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2023 ജൂലൈ മുതൽ വിതരണം ചെയ്ത പെൻഷൻ തുകയുടെ കേന്ദ്രവിഹിതമായ 429 കോടി രൂപ സംസ്ഥാനം തന്നെ നൽകിയിരുന്നു.

#keralagovernment #socialsecurity #sabhimanamnavakeralam
വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾക്കെതിരെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടത്തിലേക്ക് https://keralanews.gov.in/26452/Operation-saundarya-to-check-fake-beauty-products-.html
മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/01/2025)
----


https://www.facebook.com/share/p/15neFBJoax/
ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ ജിമ്മുകളില്‍ പ്രത്യേക പരിശോധന https://keralanews.gov.in/26456/Raid-in-gyms-for-stimulant-drugs.html
👍1